സംവരണ തത്വം പാലിക്കാതെ പട്ടിക ഇറക്കിയെന്ന് വ്യാപക പരാതി; ഇന്നലെ ഇറക്കിയ എഞ്ചിനീയറിങ് പ്രവേശനത്തിനുള്ള കീം മൂന്നാം ഘട്ട അലോട്ട്മെന്റ് പട്ടിക പിൻവലിച്ചു
തിരുവനന്തപുരം: എഞ്ചിനീയറിങ് പ്രവേശനത്തിനുള്ള കീം മൂന്നാം ഘട്ട അലോട്ട്മെന്റ് പട്ടിക പിൻവലിച്ചു. ഇന്നലെ ഇറക്കിയ പട്ടികയാണ് പിൻവലിച്ചത്.
സംവരണ തത്വം പാലിക്കാതെ പട്ടിക ഇറക്കിയെന്ന വ്യാപക പരാതിയെ തുടർന്നാണ് നടപടി. മൂന്നാം ഘട്ട അലോട്ട്മെന്റിനു മുമ്പ് പുതിയ ഓപ്‌ഷൻ ക്ഷണിച്ചതും വിവാദമായിരുന്നു.
നേരത്തെ ഓപ്‌ഷൻ നൽകിയവർ പട്ടികക്ക് പുറത്തായതാണ് പരാതിക്ക് കാരണമായത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പരാതികൾ പരിഹരിച്ച് പുതിയ പട്ടിക ഉടൻ ഇറക്കുമെന്ന് പ്രവേശന പരീക്ഷ കമ്മീഷണർ വ്യക്തമാക്കി.
Third Eye News Live
0