കെ സി ലിതാരയുടെ മരണം; കോച്ചിനെതിരായ ആരോപണത്തിലുറച്ച് കുടുംബം;കോച്ചില്‍ നിന്നുള്ള പെരുമാറ്റം തന്നെയാണ് മകളുടെ മരണത്തിന് കാരണമെന്നും ലിതാരയുടെ പിതാവ്

കെ സി ലിതാരയുടെ മരണം; കോച്ചിനെതിരായ ആരോപണത്തിലുറച്ച് കുടുംബം;കോച്ചില്‍ നിന്നുള്ള പെരുമാറ്റം തന്നെയാണ് മകളുടെ മരണത്തിന് കാരണമെന്നും ലിതാരയുടെ പിതാവ്

സ്വന്തം ലേഖിക

കൊച്ചി :കോച്ചില്‍ നിന്നുള്ള പെരുമാറ്റം തന്നെയാണ് മകളുടെ മരണത്തിന് കാരണമെന്ന് ബാസ്‌കറ്റ് ബോള്‍ താരം കെ സി ലിതാരയുടെ പിതാവ് . അന്വേഷണവുമായി ബന്ധപ്പെട്ട് ബിഹാര്‍ പൊലീസില്‍ നിന്ന് ഇതുവരെ ഒരു റിപ്പോര്‍ട്ടും കിട്ടിയിട്ടില്ലെന്നും പിതാവ് കരുണന്‍ പറഞ്ഞു.

‘ഞങ്ങളോട് പറഞ്ഞില്ലെങ്കിലും കോച്ചുമായുള്ള പ്രശ്‌നങ്ങള്‍ മകള്‍ സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. വീട്ടിലും അവിടുത്തെ പ്രശ്‌നങ്ങളൊന്നും പറഞ്ഞിട്ടില്ല. പക്ഷേ എപ്പോഴും സംസാരിക്കുമ്പോള്‍ സന്തോഷമായിരുന്നു.ലിതാരയുടെ മരണത്തിന് കാരണം കോച്ചിന്റെ ഇടപെടലാണെന്ന് അയല്‍വാസി നിഷാന്തും പറഞ്ഞു. ‘ലിതാരയുടെ കൂടെ ജോലി ചെയ്യുന്നവരില്‍ പലരും ഞങ്ങളവിടെ പോയപ്പോള്‍ ഇക്കാര്യം പറഞ്ഞു. മാനസിക പീഡനം വല്ലാതെയുണ്ടായിരുന്നു. കളിസ്ഥലത്തടക്കം അയാള്‍ ലിതാരയെ ബുദ്ധിമുട്ടിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വാട്‌സാപ്പ് മെസേജ് അയച്ചും പ്രയാസപ്പെടുത്തി. ഇതെല്ലാം ചൂണ്ടിക്കാട്ടിയാണ് ബിഹാര്‍ പൊലീസില്‍ പരാതി നല്‍കിയത്. പക്ഷേ പിന്നീട് പൊലീസില്‍ നിന്ന് ഒരു നടപടിയും ഉണ്ടായിട്ടില്ല. റെയില്‍വേ ഒരു തരത്തിലും കോച്ചിനെ സഹായിക്കുന്നില്ലെന്നും കേസില്‍ വകുപ്പുതല അന്വേഷണത്തിന് സാധ്യതയില്ലെന്നും റെയില്‍വേ മുഖ്യ വക്താവ് പറഞ്ഞു.

ലിതാരയുടെ മരണം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പട്ന ഹൈക്കോടതിയില്‍ ലോക് താന്ത്രിക് ജനാദള്‍ സെക്രട്ടറി സലിം മടവൂര്‍ ഇന്നലെ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഹൈക്കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്നാണ് ആവശ്യം. കോച്ച് രവി സിംഗിന്റെ ശാരീരിക, മാനിസിക പീഡനം മൂലമാണ് ലിതാര ആത്മഹത്യ ചെയ്തതെന്ന് ഹര്‍ജിയില്‍ ആരോപിക്കുന്നു.

രവി സിംഗില്‍ നിന്ന് തലേ ദിവസമുണ്ടായ മോശം പെരുമാറ്റമാണ് മരണത്തിലേക്ക് നയിച്ചതെന്ന് ലിതാരയുടെ കുടുംബം പല തവണ ആവര്‍ത്തിച്ചിരുന്നു. കൃത്യമായ അന്വേഷണം വേണമെന്നാവശ്യപ്പെട്ടെങ്കിലും കോച്ചിനെതിരായ തെളിവുകളുണ്ടെന്ന് കരുതുന്ന ലിതാരയുടെ ഫോണ്‍ ഇപ്പോഴും ബിഹാര്‍ പൊലീസിന്റെ കസ്റ്റഡിയിലാണ്.