നല്ല തിരക്കഥ വന്നാല്‍ മുഖ്യമന്ത്രിയുമായി ആലോചിക്കും, അനുമതി നല്‍കിയാല്‍ അഭിനയിക്കും ; നേരില്‍ അഭിനയിക്കാന്‍ കഴിഞ്ഞത് മോഹന്‍ലാല്‍ സഹായിച്ചതിനാൽ ; ഇനിയും നല്ല ചിത്രങ്ങള്‍ വന്നാല്‍ അഭിനയിക്കുന്ന കാര്യത്തിൽ തീരുമാനിക്കും : കെ.ബി.ഗണേഷ്‌കുമാര്‍
സ്വന്തം ലേഖകൻ
തിരുവനന്തപുരം : മുഖ്യമന്ത്രി അനുമതി നല്‍കിയാല്‍ തുടര്‍ന്നും അഭിനയിക്കുമെന്ന് കെ.ബി.ഗണേഷ്‌കുമാര്‍. മന്ത്രിമാര്‍ അഭിനയിക്കണമെങ്കില്‍ മുഖ്യമന്ത്രിയുടെ അനുമതി ആവശ്യമാണ്. നല്ല തിരക്കഥ വന്നാല്‍ മുഖ്യമന്ത്രിയുമായി ആലോചിച്ച് ഇക്കാര്യത്തില്‍ തീരുമാനമെടുക്കും. അവസാനം അഭിനയിച്ച നേര് പോലുളള ചിത്രങ്ങള്‍ വന്നാല്‍ ഇക്കാര്യം ഗൗരവമായി ആലോചിക്കുമെന്നും ഗണേഷ്‌കുമാര്‍ പറഞ്ഞു.
നേരില്‍ അഭിനയിക്കാന്‍ കഴിഞ്ഞത് മോഹന്‍ലാല്‍ സഹായിച്ചതു കൊണ്ടാണെന്ന് ഗണേഷ്‌കുമാര്‍ പറയുന്നു. ജിത്തു ജോസഫ് ഈ ചിത്രത്തിന്റെ കഥ പറഞ്ഞപ്പോള്‍ തന്നെ അഭിനയിക്കണമെന്ന് തീരുമാനിച്ചിരുന്നു. എന്നാല്‍ ഷൂട്ട് തുടങ്ങുന്ന ദിവസങ്ങളില്‍ വിദേശ യാത്രയ്ക്ക് ടിക്കറ്റെടുത്തിരുന്നു. ഇക്കാര്യം ആന്റണി പെരുമ്ബാവൂരിനോടും പറഞ്ഞിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ആന്റണി ഇക്കാര്യം മോഹന്‍ലാലിനോട് പറയുകയും ചെയ്തു. തനിക്ക് അഭിനയിക്കുന്നതിന് വേണ്ടി കന്നട ചിത്രത്തിന്റെ ഡേറ്റ് ഒരുമാസം മോഹന്‍ലാല്‍ മാറ്റുകയായിരുന്നു. ഇതുമൂലം നേരത്തെ ഷൂട്ട് തുടങ്ങിയതു കൊണ്ടാണ് നേരില്‍ അഭിനയിക്കാന്‍ കഴിഞ്ഞതെന്നും ഗണേഷ്‌കുമാര്‍ വെളിപ്പെടുത്തി.
ഇനി അഭിനയിക്കുന്നില്ലെന്ന തീരുമാനത്തിലായിരുന്നു. എന്നാല്‍ ജിത്തു ജോസ്ഫിന്റെ കഥ മാറ്റി ചന്തിപ്പിച്ചു. ഇനിയും ഇത്തരം നല്ല ചിത്രങ്ങള്‍ വന്നാല്‍ അഭിനയിക്കുന്ന കാര്യം പരിശോധിക്കാനാണ് ഗണേഷ്‌കുമാറിന്റെ തീരുമാനം.