video
play-sharp-fill
കായംകുളത്ത് രണ്ട് വിദ്യാർത്ഥികളെ കാണാതായി ; ഇരുവരെയും കാണാതായത് എസ്.എസ്.എൽ.സി പരീക്ഷ ഫലം വന്ന ശേഷം ;പരീക്ഷയിൽ വിജയിച്ചെങ്കിലും ഗ്രേഡുകൾ കുറഞ്ഞ വിഷമത്താൽ നാട് വിട്ടെന്ന് സംശയം

കായംകുളത്ത് രണ്ട് വിദ്യാർത്ഥികളെ കാണാതായി ; ഇരുവരെയും കാണാതായത് എസ്.എസ്.എൽ.സി പരീക്ഷ ഫലം വന്ന ശേഷം ;പരീക്ഷയിൽ വിജയിച്ചെങ്കിലും ഗ്രേഡുകൾ കുറഞ്ഞ വിഷമത്താൽ നാട് വിട്ടെന്ന് സംശയം

 

സ്വന്തം ലേഖിക

കായംകുളം: കായംകുളത്ത് രണ്ട് വിദ്യാർത്ഥികളെ കാണാതായതായി പരാതി. എസ്.എസ്.എൽ.സി പരീക്ഷാഫലം വന്നതിന് ശേഷമാണ് ഇരുവരെയും കാണാതായത്. എരുവ കോട്ടപ്പുറത്ത് പടീറ്റതിൽ അനിയുടെ മകൻ അക്‌സം, കായംകുളം കളീക്കൽ തെക്കതിൽ അബ്ദുൽ വാഹിദിന്റെ മകൻ ലുക്ക്മാൻ എന്നിവരെയാണ് കാണാതായത്

കായംകളം ബോയ്‌സ് ഹൈസ്‌കൂളിലെ വിദ്യാർത്ഥികളാണ് ഇരുവരും. പരീക്ഷയിൽ ഇരുവരും വിജയിച്ചെങ്കിലും കിട്ടിയ ഗ്രേഡുകൾ കുറവായിരുന്നു. ഇതിലുള്ള മനോവിഷമം കാരണം ഇരുവരും വീട് വിട്ടു പോയിരിക്കാം എന്ന സംശയത്തിലാണ് ബന്ധുക്കൾ. കുട്ടികളെ കാണാനില്ലെന്ന് കാണിച്ച് രണ്ടു കുട്ടികളുടേയും മാതാപിതാക്കൾ കായംകുളം പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇവർക്കായി പൊലീസ് ബസ് സ്റ്റാൻഡുകളും റെയിൽവേ സ്റ്റേഷനുകളും കേന്ദ്രീകരിച്ച് തെരച്ചിൽ ആരംഭിച്ചു. കുട്ടികളുടെ ബന്ധുക്കളും നാട്ടുകാരും പ്രദേശത്ത് ഇരുവർക്കുമായി തെരച്ചിൽ നടത്തുന്നുണ്ട്. അതേസമയം കായംകുളം റെയിൽവേ സ്റ്റേഷന് സമീപത്ത് നിന്നും കുട്ടികളുടെ സൈക്കിളുകൾ പൊലീസ് കണ്ടെത്തി. ഇതോടെ ഇരുവരും ട്രെയിൻ കയറി സ്ഥലംവിട്ടിരിക്കാം എന്ന സംശയത്തിലാണ് പൊലീസ്.