play-sharp-fill
15 വയസ്സുകാരനെ കാണാതായി: വഴക്ക് പറഞ്ഞതിനെ തുടർന്ന് മകൻ വീട് വിട്ടിറങ്ങി, അന്വേഷണത്തിൽ റെയിൽവേ സ്റ്റേഷനിൽ നിന്നും സൈക്കിൾ കണ്ടെത്തി

15 വയസ്സുകാരനെ കാണാതായി: വഴക്ക് പറഞ്ഞതിനെ തുടർന്ന് മകൻ വീട് വിട്ടിറങ്ങി, അന്വേഷണത്തിൽ റെയിൽവേ സ്റ്റേഷനിൽ നിന്നും സൈക്കിൾ കണ്ടെത്തി

 

ആലപ്പുഴ: കായംകുളത്ത് 15 കാരനെ കാണാതായതായി പരാതി. കായംകുളം പുതുപ്പള്ളി സ്വദേശി ചിന്മയാനന്തിയനെയാണ് കാണാതായത്.

 

വഴക്ക് പറഞ്ഞതിനെ തുടർന്ന് മകൻ വീട്ടിൽ നിന്ന് പിണങ്ങിപ്പോയതാണെന്ന് മാതാവ് പറയുന്നു. വ്യാഴാഴ്ച വൈകുന്നേരം അഞ്ചുമണിയോടെയാണ് സംഭവം. അമ്മ വഴക്കുപറഞ്ഞപ്പോൾ കുട്ടി വീട്ടിൽ നിന്നും ഇറങ്ങിപ്പോവുകയായിരുന്നു.

 

സംഭവത്തിൽ കായംകുളം പോലീസിൽ മാതാപിതാക്കൾ പരാതി നൽകി. അതേസമയം വീട്ടുകാർ നടത്തിയ തെരച്ചിലിൽ കുട്ടിയുടെ സൈക്കിൾ കായംകുളം റെയിൽവേ സ്റ്റേഷനിൽ കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ കായംകുളം പോലീസ് കേസ് അന്വേഷണം ആരംഭിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group