കായലിൻ്റെ കാവലാൾ “രാജപ്പൻ “ഒരു ചരിത്രമാവുകയാണ്: മൻകി ബാത്തിലൂടെ താരമായി: രാജപ്പൻ പ്രധാനമന്ത്രിക്കൊപ്പം ഭക്ഷണം കഴിക്കും: റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുക്കും:
സ്വന്തം ലേഖകൻ
കുമരകം: വേമ്പനാട്ടു കായ ലിന്റെ കാവലാളായ രാജപ്പ ൻ ഒരു ചരിത്ര ദൗത്യത്തിന് തയാറെടുക്കുകയാണ്. സ്വപ്നം പോലും കാണാൻ കഴിയാത്ത യാത്ര. പ്രധാനമന്ത്രി
യുടെ മൻ കി ബാത്തിലെ പ രാമർശത്തിലൂടെ പ്രശസ്ത നായ കൈപ്പുഴമുട്ട് മഞ്ചാടി
കരി രാജപ്പന് റിപ്പബ്ലിക് ദി ന പരിപാടിയിൽ പങ്കെടു ക്കാൻ അവസരം ലഭിച്ചു.മാത്രമല്ല പ്രധാനമ ന്ത്രിയുടെ ചായസൽക്കാര ത്തിൽ പങ്കെടുക്കാനും ക്ഷ ണമുണ്ട്.ഡൽഹിയിലേക്കുള്ള വിമാനയാത്രയുടെ ഒരുക്കങ്ങളെല്ലാം തങ്കപ്പൻ പൂർ
ത്തിയാക്കി.
പുതിയ മുണ്ടും ഷർട്ടും കമ്പി ളി ഷാളും ഉടുപ്പുമൊക്കെ ബാഗിലാക്കി. ബുധരാഴ്ച രാവിലെ 9 -ന് നെടുംമ്പാശ്ശേരിയിൽ നിന്നും രാജപ്പൻ പറന്നുയരുമ്പോൾ സഹായത്തിനായി അഡ്വ: ജാേഷി ചീപ്പുങ്കലും ഒപ്പം ഉണ്ടാകും. ഇരുവർക്കും റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുത്തതിനു ശേഷം രണ്ടു ദിവസം ഡൽഹി ന ഗരം കാണാനും സൗകര്യ മൊരുക്കിയിട്ടുണ്ട്. നാലു ദി
വസത്തെ താമസവും ഭക്ഷ ണവും സർക്കാർ നൽകും.
29-ന് രാവിലെ ഒമ്പതിനാണ് ഇരുവരുടേയും മടക്കയാത്ര. പക്ഷാഘാത വൈകല്യമു ള്ളതിനാൽ ഇഴഞ്ഞാണ് സ
ഞ്ചാരമെങ്കിലും അതൊന്നും ഡൽഹി യാത്രയ്ക്ക് തടസമ ല്ല. ചെരുപ്പൊഴികെ യാത്രക്കു
വേണ്ടതെല്ലാം രാജപ്പൻ ഒരുക്കി കഴിഞ്ഞു. ഡൽഹിവിമാനത്താ
വളത്തിൽ വീൽ ചെയർ ക്രമീകരിച്ചിട്ടുണ്ട്. വിമാനത്താവളം മുതൽ
ഡൽഹിയിൽ വാഹന സൗകര്യവും ഉണ്ടാകും.
365 ദിവസവും രാ വിലെ ഏഴു മുതൽ വൈകു ന്നേരം ആറു വരെ രാജപ്പൻ തന്റെ ചെറുവള്ളത്തിൽ വേ മ്പനാട്ട് കായലിലേയും സമീപ താേടുകളിലേയും പ്ലാസ്റ്റിക് കുപ്പികൾ പെറുക്കി വിറ്റാണ് ഉപജീവനം നടത്തുന്നത്. പ്രധാനമന്ത്രി മാൻകി ബാത്തിലൂടെ പ്രകീർത്തിച്ചതാേടെ പരിസ്ഥിതി സംരക്ഷകനായ രാജപ്പന് സുമനുസുകളായ വ്യക്തികളും പല സംഘടനകളും വീടുൾപ്പടെയുള്ള ധാരാളം സഹായങ്ങൾ നൽകി കഴിഞ്ഞു. അഡ്വ:. ജോഷി ചീപ്പുങ്കലാണ് രാജപ്പന്റെ ഡൽഹി യാത്രയുടെ ചുക്കാൻ പിടിക്കുന്നത്.രിസ്ഥിതി സംരക്ഷകനായ
Whatsapp Group 1 | Whatsapp Group 2 |Telegram Group