പഴുക്കാനില കായൽ ജനകീയ ശുചീകരണം രൂപരേഖ തയ്യാറാക്കി

പഴുക്കാനില കായൽ ജനകീയ ശുചീകരണം രൂപരേഖ തയ്യാറാക്കി

സ്വന്തം ലേഖകൻ

കോട്ടയം : ഹരിത കേരളം മിഷനും മീനച്ചിലാർ –
മീനന്തറയാർ – കൊടുരാർ പുനർസംയോജന പദ്ധതി ജനകീയകൂട്ടായ്മയും കൈകോർത്ത പഴുക്കാനില കായൽ ജനകീയ ശുചീകരണത്തിന് രൂപരേഖയായി.
ജില്ലാ കളക്ടര്‍ പി.കെ സുധീര്‍ ബാബുവിന്റെ അധ്യക്ഷതയിൽ കളക്ടറേറ്റ് കോണ്ഫറൻസ് ഹാളിൽ നടന്ന യോഗത്തിലാണ് മീനച്ചിലാർ കൊടൂരാർ നദികളുടെ പതന സ്ഥലമായ പഴുക്കാനില കായൽ പുനരുദ്ധാരണത്തിനുള്ള രൂപരേഖ സർക്കാരിൽ സമർപ്പിക്കാൻ തീരുമാനമെടുത്തത്. ദേശിയ ജലപാത വികസനത്തിന്റെ ഭാഗമായി പഴുക്കാനില കായൽ ശുചീകരിക്കണമെന്ന ആവശ്യം ഉയർന്നിരുന്നു.


ജലവിഭവ വകുപ്പ്‌, ഉൾനാടൻ ജലഗതാഗത വകുപ്പ്‌, കാർഷിക വികസന കർഷകക്ഷേമ വകുപ്പ്‌ ,തദ്ദേശസ്വയംഭരണ വകുപ്പ്, ഫിഷറീസ് ഡിപ്പാർട്ട്‌മെന്റ്,ഹരിത കേരളം മിഷൻ,മണ്ണ് പര്യവേഷണ മണ്ണ് സം രക്ഷണ വകുപ്പ്‌ തുടങ്ങി വിവിധ വകുപ്പുകളെ ഏകോപനത്തോടെയാണ് പഴുക്കാനില കായൽ ജനകീയ ശുചീകരണം രൂപരേഖ തയ്യാറാക്കിയത്.
കായലിൽ നിന്നും നീക്കം ചെയ്യുന്ന ചെളി ഉപയോഗിച്ചു കുട്ടനാട്ടിലെ ബണ്ടുകൾ ബലപ്പെടുത്തുന്ന പദ്ധതിക്കും തുടക്കം കുറിച്ചു. ബണ്ടുകൾ ബാലപ്പെടുത്തുന്നതിലൂടെ വർഷം തോറും ഉണ്ടാകുന്ന വെള്ളപ്പൊക്കവും കൃഷി നാശവും ഒരു പരിധിവരെ തടയാൻ കഴിയും. കൂടാതെ ചെളി നീങ്ങിയാൽ കായലിലെ മത്സ്യ സമ്പത്തു വർദ്ധിക്കും. ജലഗതാഗതം സുഗമമാകുന്നതിനും കൃഷി വ്യാപനത്തിനും പദ്ധതി കാരണമാകും.
കായലിന്റെ പുനരുദ്ധാരണം യാഥാർഥ്യമാകുന്ന സംബന്ധിച്ചു കളക്ട്രേറ്റിൽ ചേർന്ന യോഗത്തിൽ മൈനർ ഇറിഗേഷൻ എക്സിക്യൂട്ടീവ് എൻജിനീയർ കെ. കെ അൻസാർ,മേജർ ഇറിഗേഷൻ എക്സിക്യൂട്ടീവ് എൻജിനീയൽ എൻ. സുരേഷ് കുമാർ, ഹരിത കേരളം മിഷൻ സംസ്ഥാന ഓഫിസർമാരായ ടി. പി സുധാകരൻ, ആർ.വി സതീഷ്‌, എസ്‌.യു സഞ്ജീവ്‌, മീനച്ചിലാൽ മീനന്തറയാർ കൊടൂരാർ പുനർസംയോജന പദ്ധതി കോർഡിനേറ്റർ അഡ്വ.കെ.അനിൽ കുമാർ, ഗ്രീൻഫ്രറ്റെണിറ്റി പ്രസിഡന്റ് ജേക്കബ് ജോർജ്, മീനച്ചിൽ നദി സംരക്ഷണ പ്രസിഡൻറ് ഡോ എസ് രാമചന്ദ്രൻ, കോട്ടയം അർബൻ ബാങ്ക് ഡയറക്ടർ ബോർഡ് അംഗം ബി. ശശികുമാർ ,ഹരിതകേരളം മിഷൻ റിസോഴ്സ് പേഴ്സൻ അജിത് കുമാർ തുടങ്ങിയവർ പങ്കെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group