കവിയൂർ പൊന്നമ്മ മരിച്ചപ്പോള്‍ മകള്‍ അമേരിക്കയില്‍ നിന്നും വരാഞ്ഞതിന് പല അഭ്യൂഹങ്ങളും ഉയർന്നു: ഇപ്പോഴിതാ കാരണം വ്യക്തമാക്കുകയാണ് കുടുംബം
കൊച്ചി: കവിയൂർ പൊന്നമ്മയുടെ വിയോഗം സിനിമാ ലോകത്തെയും പ്രേക്ഷകരെയും ഏറെ വിഷമിപ്പിച്ചതാണ്. പതിറ്റാണ്ടുകളോളം സിനിമാ രംഗത്ത് തുടർന്ന കവിയൂർ പൊന്നമ്മയ്ക്ക് എല്ലാ ബഹുമതികളോടും കൂടിയാണ് കേരളം അന്ത്യോപചാരം അർപ്പിച്ചത്.
എന്നാല്‍ സംസ്കാര ചടങ്ങില്‍ മകള്‍ ബിന്ദു ഇല്ലാത്തത് പലരും ചൂണ്ടിക്കാട്ടി. അമേരിക്കയിലാണ് ബിന്ദുവും കുടുംബവും കഴിയുന്നത്. ബിന്ദുവും അമ്മ കവിയൂർ പൊന്നമ്മയും തമ്മില്‍ അകല്‍ച്ചയിലാണെന്നും അഭ്യൂഹമുണ്ടായി.
മുമ്പൊരിക്കല്‍ ഇക്കാര്യം കവിയൂർ പൊന്നമ്മ ഒരു ഷോയില്‍ സംസാരിച്ചിട്ടുമുണ്ട്. ഇതെല്ലാം കഴിഞ്ഞ ദിവസങ്ങളിലായി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന അഭ്യൂഹങ്ങള്‍ക്ക് ആക്കം കൂട്ടി. ഇപ്പോഴിതാ ഇതേക്കുറിച്ച് പ്രതികരിക്കുകയാണ് കവിയൂർ പൊന്നമ്മയുടെ കുടുംബം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അമ്മയും മകളും തമ്മില്‍ അകല്‍ച്ചയില്ലെന്ന് കവിയൂർ പൊന്നമ്മയുടെ സഹോദരൻ ഗണേശൻ പറയുന്നു. സ്വകാര്യ ചാനലിനോടാണ് പ്രതികരണം.
ബിന്ദു യുഎസിലാണ്. ഒന്നൊന്നര മാസം കൂടെ ഉണ്ടായിരുന്നു. വീണ്ടും വന്ന് അഞ്ച് ദിവസം നിന്ന്
തിരിച്ച് പോയതിന്റെ രണ്ടിന്റെ അന്നാണ് മരണം. വലിയ റിസ്കെടുത്താണ് ഒന്നൊന്നര മാസം നില്‍ക്കുന്നത്. എപ്പോഴും വന്ന് നില്‍ക്കാൻ പറ്റുന്ന സാഹചര്യമല്ല. വേണ്ട കാര്യങ്ങളെല്ലാം ചെയ്താണ് കൊച്ച് പോയത്.
അവർക്കവിടെ മകനുണ്ട്. അവനെ അവിടെ ഒറ്റയ്ക്കിട്ടാണ് വരുന്നത്. മകള്‍ക്ക് ദൂരെ സ്ഥലത്താണ് ജോലി. ബിന്ദു അവിടത്തെ ഏറ്റവും പ്രായം കുറഞ്ഞ പ്രൊഫസറാണ്. അവിടത്തെ പത്രത്തില്‍ എഴുത്തും അതിലെ റോയല്‍റ്റി വക നല്ല ഇൻകവും ഉണ്ട്. ഓടിയോടി വരാൻ പറ്റില്ല. ആ സാഹചര്യത്തിലാണ് വീണ്ടും അഞ്ച് ദിവസം ലീവാക്കി ഇവിടെ വന്നത്. തിരിച്ച് പോയ ശേഷം മരിച്ചു. വീണ്ടും ലീവെടുത്ത് വരാൻ പറ്റില്ലായിരുന്നെന്ന് കുടുംബം പറയുന്നു.
സോഷ്യല്‍ മീഡിയയില്‍ എന്തെല്ലാം തെറ്റായ വാർത്തകളാണ് വരുന്നത്. ബിന്ദു നോക്കിയില്ല എന്ന് പറയുന്നതില്‍ അർത്ഥമില്ലെന്ന് കുടുംബം പറയുന്നു. അമ്മ തനിക്ക് മുലപ്പാല്‍ പോലും തന്നില്ലെന്ന ബിന്ദുവിന്റെ വാദം തെറ്റാണെന്നും അമ്മാവൻ പറയുന്നു. അവള്‍ കൊച്ച് കുഞ്ഞായിരിക്കുമ്പോള്‍ ഞാൻ കൂടെയുണ്ട്.
ഒരു മകള്‍ക്ക് കൊടുക്കാവുന്ന എല്ലാ സ്നേഹങ്ങളും കാെടുത്താണ് വളർത്തിയത്. സ്നേഹം കിട്ടിയില്ല എന്ന് പറഞ്ഞാല്‍ അംഗീകരിക്കാൻ പറ്റില്ല. അവർക്ക് ഷൂട്ടിംഗിന് പോകണമായിരുന്നു. ഭയങ്കര തിരക്കുള്ള നടിയായിരുന്നു.
ബിന്ദുവിനെ നോക്കാൻ വേണ്ടി ചേച്ചിയുടെ അനിയത്തി പോയി നിന്നിട്ടുണ്ട്. ബിന്ദു അമ്മ എന്ന് വിളിച്ചത് അവരെയാണ്. പൊന്നമ്മ ചേച്ചിയെ അല്ല. നാല് വയസ് വരെ സഹോദരിയാണ് നോക്കിയത്. കല്യാണാലോചന വന്നപ്പോള്‍ അവർ തിരിച്ച് വന്നു.
അതോടെ ബിന്ദു കരച്ചില്‍ തുടങ്ങി. അമ്മ എവിടെ എന്ന് ചോദിച്ചു. അതുവരെ അമ്മയിവരാണെന്ന് കരുതി ഇരിക്കുകയായിരുന്നെന്നും ബന്ധുക്കള്‍ പറയുന്നു.
മരുമകന് ഇന്ത്യയില്‍ ക്ലാസെടുക്കാൻ വരണമായിരുന്നു.
അപ്പോള്‍ ഇടയ്ക്കിടെ വന്ന് കണ്ടിട്ടുണ്ട്. ബിന്ദു ഒരു കോടി രൂപയോളം അമ്മയ്ക്ക് വേണ്ടി ചെലവാക്കി. ഇതേക്കുറിച്ച് ആരും പറയുന്നില്ലല്ലോയെന്നും കുടുംബം ചോദിക്കുന്നു. മരണത്തിന് പിന്നാലെ ഒത്തിരി തെറ്റായ വാർത്തകള്‍ വരുന്നുണ്ടെങ്കിലും ഒന്നും ചെയ്യാനാവില്ലെന്നും കുടുംബം പറയുന്നു.