play-sharp-fill
കവണാറ്റിൻകര ടൂറിസം ജലമേള ഇന്ന് മൂന്നിന് മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും: മൂന്ന് ഒന്നാം തരം ഇരുട്ടുകുത്തി വള്ളങ്ങൾ ഉൾപ്പടെ 15 കളിവള്ളങ്ങൾ ട്രോഫികൾക്കായി പോരാടും

കവണാറ്റിൻകര ടൂറിസം ജലമേള ഇന്ന് മൂന്നിന് മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും: മൂന്ന് ഒന്നാം തരം ഇരുട്ടുകുത്തി വള്ളങ്ങൾ ഉൾപ്പടെ 15 കളിവള്ളങ്ങൾ ട്രോഫികൾക്കായി പോരാടും

കവണാറ്റിൻകര: കവണാറ്റിൽ ഇന്ന് മൂന്നിന് നടക്കുന്ന ടൂറിസം ജലമേള മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും. കോട്ടയത്തിൻ്റെ എം.പി. അഡ്വ. കെ ഫ്രാൻസിസ് ജോർജ്മുഖ്യപ്രഭാക്ഷണം നടത്തും

ക്ലബ് പ്രസിഡൻ്റ് പി.ബി. അശാേകൻ്റെ അധ്യക്ഷതയിൽ ചേരുന്ന ഉദ്ഘാടന സമ്മേളനത്തിൽ തിരുവഞ്ചുർ രാധാകൃഷ്ണൻ, സി.കെ ആശ എന്നി എം.എ എമാരും മുൻ എം എൽ എ അഡ്വ. കെ സുരേഷ് കുറുപ്പ്,, ജില്ലാ കലക്ടർ ജോൺ വി.ശാമുവൽ ഐ എ എസ് , ജില്ലാപഞ്ചായത്ത് പ്രസിഡൻ്റ്

കെ വി .ബിന്ദു, ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ആര്യാ രാജൻ, കുമരകം പഞ്ചായത്ത് പ്രസിഡൻ്റ് ധന്യാ സാബു, അയ്മനം പഞ്ചായത്ത് പ്രസിഡൻ്റ് വിജി രാജേഷ്, കവിത ലാലു, ലതിക സുഭാഷ്, രതീഷ്കെവാസു,സ്മിത സുനിൽ,മിനി ബിജു,

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അഡ്വ. വി ബി ബിനു , പദ്മകുമാർ , അഭിചന്ദ്രൻ
ഗോപകുമാർ ,കെ.പി.ആനന്ദക്കുട്ടൻ ,സദാനന്ദൻ വിരിപ്പുകാല ,
സിദ്ധാർത്ഥ്ഡോമിനിക് , 1 അശോകൻ കരിമഠം തുടങ്ങിയവർ പ്രസംഗിക്കും

വിരിപ്പുകാല ശ്രീശക്തിശ്വരം ക്ഷേത്രക്കടവിൽ നിന്നും ആരംഭിക്കുന്ന ജല ഘാേഷയാത്ര മത്സര വേദിയിൽ എത്തുന്നതോടെയാണ് ഉദ്ഘാടന സമ്മേളനം ആരംഭിക്കുക. മൂന്ന് ഒന്നാം തരം ഇരുട്ടുകുത്തി വള്ളങ്ങൾ ഉൾപ്പടെ 15 കളിവള്ളങ്ങൾ ട്രോഫികൾക്കായി പോരാടും.

വിജയികൾക്ക് ക്ലബ് വൈസ് പ്രസിഡൻ്റ് എം.കെ പൊന്നപ്പൻ്റെ അധ്യക്ഷതയിൽ ചേരുന്ന സമാപന സമ്മേളനത്തിൽ ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമീദ് സമ്മാനദാനം നിർവഹിക്കും, എ.എസ്. മോഹൻദാസ്, പി.വി. പ്രസേനൻ, എം.ജെ. അജയൻ, പി.വി. സാൻ്റ്പ്പൻ, സി.കെ. വിശ്വൻ തുടങ്ങിയവർ പ്രസംഗിക്കും