play-sharp-fill
ഹൃദയംതകർത്ത് കവളപ്പാറയും പുത്തുമലയും : മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നത് ഇനിയും മുപ്പതോളംപേർ

ഹൃദയംതകർത്ത് കവളപ്പാറയും പുത്തുമലയും : മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നത് ഇനിയും മുപ്പതോളംപേർ

മലപ്പുറം: ഉരുള്‍പൊട്ടല്‍ വന്‍നാശം വിതച്ച മലപ്പുറം കവളപ്പാറയില്‍ ഇന്നു നടത്തിയ തെരച്ചിലില്‍ മൂന്ന് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. ഇതോടെ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 31 ആയി ഉയർന്നു. കഴിഞ്ഞ ദിവസം ഇവിടെ നിന്ന് ഏ​ഴു ​പേ​രു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തിയിരുന്നു. അതേസമയം, ഇനിയും മുപ്പതോളം പേരെ കണ്ടെത്താനുണ്ട്. ഇവർക്കായി തെരച്ചിൽ ഊർജിതമാക്കി.

ഇന്ന് രാവിലെ ഏഴരയോടെയാണ് തെരച്ചില്‍ പുനഃരാരംഭിച്ചത്. മഴ മാറി നിന്നതിനെ തുടര്‍ന്ന് ദ്രുതഗതിയിലാണ് ഇപ്പോൾ രക്ഷാപ്രവര്‍ത്തനം. 14 മണ്ണുമാന്തി യന്ത്രങ്ങള്‍ ഉപയോഗിച്ചു കൊണ്ട് നാല് ടീമുകളായി തിരിഞ്ഞാണ് ദുരന്തഭൂമിയില്‍ തെരച്ചില്‍ പുരോഗമിക്കുന്നത്.

അതേസമയം വയനാട് പുത്തുമലയിൽ സ്നിഫർ നായ്‍ക്കളെ ഉപയോഗിച്ച് മൃതദേഹങ്ങൾക്കായി നടത്തിയ തിരച്ചിലും വിഫലമായി. മനുഷ്യശരീരം മണത്ത് കണ്ടെത്താൻ കഴിവുള്ള നായ്‍ക്കളെയാണ് ഇന്ന് രാവിലെ പുത്തുമലയിലെത്തിച്ചത്. എന്നാൽ നായ്ക്കൾ ചെളിയിൽ താഴ്‍ന്നുപോകാൻ തുടങ്ങിയതോടെ, ഇവരെ ഉപയോഗിച്ചുള്ള തെരച്ചിൽ നിർത്തി വച്ചു. 7 പേരെയാണ് ഇവിടെ നിന്ന് ഇനിയും കണ്ടെത്താനുള്ളത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് കവളപ്പാറയിലും പുത്തുമലയിലും വൻ തോതിൽ മണ്ണിടിഞ്ഞ് ഉരുൾപൊട്ടലുണ്ടായത്.