കാട്ടുപന്നിയെ കൊന്നാൽ മറവുചെയ്യുന്നതിന് നമ്മുടെ കൃഷി ഭൂമിയിൽ മണ്ണെണ്ണ വീഴിയ്ക്കണമോ? മണ്ണിനും മനുഷ്യനും ആപത്ത്: കർഷകർക്കു പറയാനുള്ളത് കേൾക്കുക
തിടനാട്: കൃഷിയെക്കുറിച്ചും കൃഷി ഭൂമിയെ കുറിച്ചും ഒരു ചുക്കും അറിയാതെയാണ് വനം വകുപ്പ് ചില നിർദേശങ്ങൾ പുറപ്പെടുവിക്കുന്നത്. അതിലൊന്നാണ് കൃഷി നശിപ്പിക്കുന്ന കാട്ടുപന്നിയെ കൊന്ന് മറവു ചെയ്യുന്ന നിർദേശം.
ഈ വിഷയത്തിൽ
വനാതിർത്തി അല്ലാഞ്ഞിട്ടും അതിരൂക്ഷമായ കാട്ടുപന്നി ശല്യം നേരിടുന്ന
കാർഷിക മേഖലയേ മാത്രം ആശ്രയിച്ചു കഴിയുന്ന തിടനാട്ടിലെ കർഷകനും കർഷകവേദി സെക്രട്ടറിയുമായ ടോമിച്ചൻ സ്കറിയ ഐക്കര പറയുന്നത് ശ്രദ്ധിക്കുക.
തിടനാട് പഞ്ചായത്തിൽ വന്യമൃഗ ശല്യം അതിരൂക്ഷ്മായി കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ,
കഴിഞ്ഞ ദിവസം പഞ്ചായത്തു ഓഡിറ്റോറിയത്തിൽ പൊതുജന സഹകരണത്തോടെ യോഗം ചേർന്നു. പഞ്ചായത്തു പ്രസിഡൻ്റിൻ്റെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ വനം വകുപ്പു ഉദ്യോഗസ്ഥർ പ്രസ്തുത മീറ്റിംഗിൽ പറഞ്ഞതു തങ്ങളുടെ കൃഷിയിടത്തിൽ കയറി കൃഷി നശിപ്പിക്കുന്ന മൃഗത്തെ വെടിച്ചു കൊന്നു 5 അടി താഴ്ചയിൽ കുഴികുത്തി വെടിവെച്ചു കൊന്ന
Whatsapp Group 1 | Whatsapp Group 2 |Telegram Group
മൃഗത്തെ മണ്ണെണ്ണ ഒഴിച്ചു പഞ്ചായത്തു പ്രസിഡൻ്റിൻ്റെ സാന്നിദ്ധ്യത്തിൽ മൂടണം എന്നാണ്.
പക്ഷെ ഇവിടെ ഇതുമൂലം ഉണ്ടാകുന്ന പാരിസ്ഥിതിക പ്രശ്നം അതിരൂക്ഷമാകുമെന്ന് കർഷകർ തിരിച്ചറിയുന്നു. വനം വകുപ്പിന്റെ നിർദേശങ്ങോട് കർഷകർ യോജിക്കുന്നില്ല.കാരണം മണ്ണെണ്ണ നമ്മുടെ കൃഷിഭൂമിയിൽ ഒഴിച്ചാൽ അടുത്തു നില്ക്കുന്ന മരങ്ങൾ ഉണങ്ങും. മണ്ണിലെ സൂക്ഷ്മ മൂലകങ്ങൾ നശിക്കും.
ബാക്റ്റിരിയകൾ നശിക്കും. അതു മാത്രമല്ല, ജല ശ്രോതസ് നശിക്കും. മണ്ണെണ്ണ കൃഷി ഭൂമിയിൽ ഒഴിച്ചാൽ ജനങ്ങളുടെ ആരോഗ്യത്തെയും കൃഷിയെയും നേരിട്ടു ബാധിയ്ക്കും. അതിനാൽ ഇത്തരം നിർദ്ദേശങ്ങൾ പിൻവലിക്കണമെന്നാണ് കർഷകരുടെ ആവശ്യം.
ഒന്നും രണ്ടും പന്നികളൊന്നുമല്ല കൃഷി നശിപ്പിക്കുന്നത്. നൂറുകണക്കിന് പന്നികളെ കൊന്നൊടുക്കേണ്ടിവരും.
അതിനനുസരിച്ച് മണ്ണെണ്ണ മണ്ണിൽ കലരും. ഇത് ഗുരുതരമായ പരിസ്ഥിതി പ്രശ്നം ഉണ്ടാക്കുമെന്നാണ് കർഷകർ ചൂണ്ടിക്കാട്ടുന്നത്.
ഉപാധികൾ ഇല്ലാതെ തങ്ങളുടെ കൃഷികൾ നശിപ്പിയ്ക്കുന്ന വന്യമൃഗത്തെ (കാട്ടുപന്നി)കൊല്ലുകയും, ഭക്ഷ്യയോഗ്യമെങ്കിൽ തിന്നുവാനും ഉള്ള അനുവാദം ആണ് വേണ്ടതെന്ന് കർഷകർ ആവശ്യപ്പെടുന്നു.
ഇപ്പോൾ ഒരു കാട്ടുപന്നിയെ കൊന്നാൽ മറവു ചെയ്യുന്നതിന് പഞ്ചായത്തിൽ നിന്ന് ലഭിക്കുന്നത് 1000 രൂപയാണ്. യഥാർത്ഥ ചെലവ് ഇതിലും കൂടും.
അതിനാൽ കൊന്ന പന്നിയെ പഞ്ചായത്ത് ലേലം ചെയ്തു കൊടുത്താൽ പഞ്ചായത്തിനൊരു വരുമാനമാകുമെന്ന നിർദേശം കർഷകരുടെ ഭാഗത്തു നിന്ന് ഉയരുന്നുണ്ട്.