കാട്ടാക്കട കോളജ് ആള്‍മാറാട്ടക്കേസ്: മുന്‍ പ്രിന്‍സിപ്പലിനും എസ്എഫ്ഐ നേതാവിനും മുന്‍കൂര്‍ ജാമ്യമില്ല; വിശദമായ അന്വേഷണം നടത്താൻ നിർദ്ദേശം

കാട്ടാക്കട കോളജ് ആള്‍മാറാട്ടക്കേസ്: മുന്‍ പ്രിന്‍സിപ്പലിനും എസ്എഫ്ഐ നേതാവിനും മുന്‍കൂര്‍ ജാമ്യമില്ല; വിശദമായ അന്വേഷണം നടത്താൻ നിർദ്ദേശം

സ്വന്തം ലേഖിക

തിരുവനന്തപുരം: കാട്ടാക്കട ക്രിസ്ത്യൻ കോളജിലെ ആള്‍മാറാട്ടക്കേസില്‍ പ്രതികളായ മുൻ പ്രിൻസിപ്പലിനും എസ് എഫ് ഐ നേതാവിനും മുൻകൂര്‍ ജാമ്യമില്ല.

ഇരുവര്‍ക്കുമെതിരെ ഉയര്‍ന്ന ആരോപണം ഏറെ ഗൗരവമുളളതാണെന്നും വിശദമായ അന്വേഷണം പൊലീസ് നടത്തേണ്ടതുണ്ടെന്നും വ്യക്തമാക്കിയാണ് സിംഗിള്‍ ബെഞ്ചിന്‍റെ നടപടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാട്ടാക്കട ക്രിസ്ത്യൻ കോളജ് മുൻ പ്രിൻസിപ്പല്‍ ജി ജെ ഷൈജു, കോളജിലെ എസ് എഫ് ഐ നേതാവ് വിശാഖ് എന്നിവരുടെ മുൻകൂര്‍ ജാമ്യാപേക്ഷയാണ് ഹൈക്കോടതി തളളിയത്. പ്രതികളുടെ ആവശ്യപ്രകാരം ഇരുവരോടും അടുത്തമാസം നാലിന് അന്വേഷണ ഉദ്യോഗസ്ഥൻ മുമ്ബാകെ ഹാജരാകാനും നിര്‍ദേശിച്ചു.

യൂണിവേഴ്സിറ്റി യൂണിയൻ കൗണ്‍സിലിലേക്ക് ജയിച്ച വിദ്യാര്‍ഥിനിക്ക് പകരമായി ആള്‍മാറാട്ടം നടത്തി വിശാഖിനെ ഉള്‍പ്പെടുത്തിയെന്നാണ് ആരോപണം. ജയിച്ച വിദ്യാര്‍ഥിനി തല്‍സ്ഥാനം രാജിവച്ചെങ്കില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്തുകയല്ലെ വേണ്ടതെന്ന് കോടതി ചോദിച്ചിരുന്നു.

ആള്‍മാറാട്ടത്തില്‍ മുൻപ്രിൻസിപ്പലും എസ് എഫ് ഐ നേതാവ് വിശാഖും തമ്മില്‍ പ്രഥമദൃഷ്ട്യാ കുറ്റകരമായ ഗൂഡാലോചന നടന്നിട്ടുണ്ട് എന്ന വിലയിരുത്തലിലാണ് ഹര്‍ജികള്‍ തളളിയത്. വിശാഖിന്‍റെ പേര് എന്തടിസ്ഥാനത്തില്‍ യൂണിവേഴ്സിറ്റിക്ക് പ്രിൻസിപ്പല്‍ അയച്ചുവെന്ന് അന്വേഷിക്കേണ്ടതുണ്ട്.

ഈ രേഖയില്‍ വിശാഖ് ഒപ്പിട്ടിട്ടുമുണ്ട്. സത്യസന്ധതയില്ലാത്ത വഞ്ചനാപരമായ പെരുമാറ്റം പ്രതികളുടെ ഭാഗത്ത് നിന്ന് പ്രകടമാണെന്ന് നിരീക്ഷിച്ചാണ് ഹര്‍ജികള്‍ സിംഗിള്‍ ബെഞ്ച് തളളിയത്.