play-sharp-fill
‘ഉടന്‍ എത്തും’……!  നിഗൂഡത നിറഞ്ഞ ‘മെറി ക്രിസ്‌മസ്’; വിജയ് സേതുപതി-കത്രീന ചിത്രത്തിന്റെ ആദ്യ പോസ്റ്റര്‍ പുറത്തിറങ്ങി

‘ഉടന്‍ എത്തും’……! നിഗൂഡത നിറഞ്ഞ ‘മെറി ക്രിസ്‌മസ്’; വിജയ് സേതുപതി-കത്രീന ചിത്രത്തിന്റെ ആദ്യ പോസ്റ്റര്‍ പുറത്തിറങ്ങി

സ്വന്തം ലേഖിക

കൊച്ചി: വിജയ് സേതുപതി,കത്രീന കൈഫ് എന്നിവര്‍ നായികാനായകന്മാരായി എത്തുന്ന മെറി ക്രിസ്‌മസിന്റെ ആദ്യ പോസ്റ്റര്‍ പുറത്തിറങ്ങി.

പേര് സൂചിപ്പിക്കുന്നതുപോലെ ക്രിസ്‌മസിന് ചിത്രം പുറത്തിറങ്ങുമെന്നായിരുന്നു കരുതിയിരുന്നതെങ്കിലും ആരാധകര്‍ക്ക് സമ്മാനമെന്നോണം ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് താരങ്ങള്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

‘ഉടന്‍ എത്തും’ എന്ന അടിക്കുറിപ്പോടെയാണ് ആരാധകരുടെ സ്വന്തം മക്കള്‍ സെല്‍വന്‍ പോസ്റ്റര്‍ പങ്കുവച്ചത്. സിനിമ ക്രിസ്‌മസിന് റീലീസ് ചെയ്യാനായിരുന്നു ഞങ്ങള്‍ ആഗ്രഹിച്ചത്. എന്നാലൊരു ട്വിസ്റ്റ് ഉണ്ട്. ഉടന്‍ തിയേറ്ററില്‍ കാണാമെന്നാണ് ബോളിവുഡ് സൂപ്പര്‍താരം കത്രീന കൈഫ് കുറിച്ചത്.

ആന്ധാദുന്‍, ബദ്‌ലാപൂര്‍ എന്നീ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനായ ശ്രീറാം രാഘവനാണ് മെറി ക്രിസ‌്മസിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. രമേശ് തൗരാണി, സഞ്ജയ് റോട്രെ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം. ഹിന്ദി, തമിഴ് ഭാഷകളിലായി ഒരുക്കിയിരിക്കുന്ന ചിത്രം 2023ല്‍ തിയേറ്ററുകളിലെത്തുെം.