play-sharp-fill
ജമ്മുകശ്മീരില്‍ മേഘവിസ്‌ഫോടനം; അമ്മയും രണ്ട് മക്കളും മരിച്ചു; പ്രദേശത്തെ  ഇരുപത്തിയഞ്ചോളം  കെട്ടിടങ്ങള്‍ തകർന്നു

ജമ്മുകശ്മീരില്‍ മേഘവിസ്‌ഫോടനം; അമ്മയും രണ്ട് മക്കളും മരിച്ചു; പ്രദേശത്തെ ഇരുപത്തിയഞ്ചോളം കെട്ടിടങ്ങള്‍ തകർന്നു


സ്വന്തം ലേഖിക

ന്യൂഡൽഹി :ജമ്മുകശ്മീരില്‍ ബുഡ്ഗാമിലുണ്ടായ മേഘവിസ്‌ഫോടനത്തില്‍ അമ്മയും രണ്ട് മക്കളും മരിച്ചു. ചന്ദപോര ഗ്രാമത്തിലാണ് സംഭവം. ഉത്തര്‍പ്രദേശിലെ ഖ്വാദയ് സ്വദേശികളായ ബൂരി ബീഗം(45) മക്കളായ മുഹമ്മദ് റയീസ് മന്‍സൂരി (21), കൈസ് മന്‍സൂരി (17) എന്നിവരാണ് മരിച്ചത്.


ഇവര്‍ മേഘവിസ്‌ഫോടനമുണ്ടായ പ്രദേശത്തെ ഒരു ഇഷ്ടിക ചൂളയില്‍ ജോലി ചെയ്ത് വരികയായിരുന്നു.മൂന്നുപേരെയും ഉടന്‍ തന്നെ ബുഡ്ഗാമിലെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടു. മേഘവിസ്‌ഫോടനത്തില്‍ പ്രദേശത്തെ 25ഓളം കെട്ടിടങ്ങള്‍ തകര്‍ന്നതായാണ് റിപ്പോര്‍ട്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group