play-sharp-fill
കാസര്‍കോട്  ഭക്ഷ്യവിഷബാധയേറ്റ നാല് കുട്ടികളിൽ  ഷിഗെല്ല സ്ഥിരീകരിച്ചു

കാസര്‍കോട് ഭക്ഷ്യവിഷബാധയേറ്റ നാല് കുട്ടികളിൽ ഷിഗെല്ല സ്ഥിരീകരിച്ചു

സ്വന്തം ലേഖകൻ

കാസര്‍കോട്: കാസര്‍കോട് നാല് കുട്ടികള്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ചു. ഷവര്‍മയിലൂടെ ഭക്ഷ്യവിഷബാധയേറ്റ കുട്ടികളിലാണ് രോഗം കണ്ടെത്തിയത്.


കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലുള്ള നാല് കുട്ടികള്‍ക്കാണ് ഷിഗെല്ല രോഗം സ്ഥിരീകരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് ഷിഗെല്ല സ്ഥിരീകരിച്ചത്.
കോഴിക്കോട് ജില്ലയില്‍ കഴിഞ്ഞ മാസം വീണ്ടും ഷിഗെല്ല വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

കോഴിക്കോട് നഗരത്തിലെ പുതിയാപ്പയിലാണ് രോഗം സ്ഥിരീകരിച്ചത്. എന്നാല്‍ രോഗവ്യാപനമുണ്ടായിട്ടില്ലെന്നും ഒരാളില്‍ മാത്രമാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളതെന്നും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ഇന്നലെയാണ് പുതിയാപ്പ സ്വദേശിയില്‍ രോഗം സ്ഥിരീകരിച്ചത്.