play-sharp-fill
നിർത്തിയിട്ട കാറിൽ നിന്നും എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ ; പിടികൂടിയത് 1.73 ഗ്രാം എംഡിഎംഎ

നിർത്തിയിട്ട കാറിൽ നിന്നും എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ ; പിടികൂടിയത് 1.73 ഗ്രാം എംഡിഎംഎ

കാസർഗോഡ് : നിർത്തിയിട്ട കാറിൽ നിന്നും എംഡിഎംഎയുമായി യുവാവ് പിടിയിൽ. മേല്‍പറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിലെ ശബാദ് (26) ആണ് പിടിയിലായത്.

കാസർഗോഡ് പുതിയ ബസ് സ്റ്റാൻഡിന് സമീപത്തെ വസ്ത്രാലയത്തിന്റെ പാർക്കിങ്ങിൽ നിർത്തിയിട്ട സ്വിഫ്റ്റ് കാറില്‍ നിന്നുമാണ് 1.73 ഗ്രാം എംഡിഎംഎ കണ്ടെടുത്തത്. സ്വിഫ്റ്റ് കാറും പൊലീസ് കസ്റ്റഡിയിലെടുത്തു.

നഗരത്തില്‍ പലയിടത്തും ഇത്തരത്തില്‍ മയക്കുമരുന്ന് വില്‍പനയും വിതരണവും നടക്കുന്നുണ്ടെന്നാണ് സൂചന. സ്വന്തം ഉപയോഗത്തിനായി യുവാവ് വാങ്ങിയതാണ് എംഡിഎംഎ എന്നാണ് പൊലീസിന്റെ സംശയം. കാസർഗോഡ് ടൗണ്‍ സിഐ നളിനാക്ഷന്റെ നേതൃത്വത്തിലാണ് മയക്കുമരുന്ന് പിടികൂടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group