play-sharp-fill
കരുവന്നൂര്‍ കള്ളപ്പണക്കേസ്: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയത് 10 ലക്ഷത്തിന്റെ പാര്‍ട്ടി ഭൂമി; സിപിഎമ്മിനെ കൂടുതല്‍ പ്രതിരോധത്തിലാക്കി ഇഡിയുടെ വെളിപ്പെടുത്തല്‍

കരുവന്നൂര്‍ കള്ളപ്പണക്കേസ്: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയത് 10 ലക്ഷത്തിന്റെ പാര്‍ട്ടി ഭൂമി; സിപിഎമ്മിനെ കൂടുതല്‍ പ്രതിരോധത്തിലാക്കി ഇഡിയുടെ വെളിപ്പെടുത്തല്‍

തൃശ്ശൂർ: കരുവന്നൂർ ബാങ്ക് കളളപ്പണക്കേസില്‍ സിപിഎമ്മിനെ കൂടുതല്‍ പ്രതിരോധത്തിലാക്കി എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്റെ വെളിപ്പെടുത്തല്‍.

കള്ളപ്പണക്കേസില്‍ ഇഡി കണ്ടുകെട്ടിയത് 10 ലക്ഷം രൂപയുടെ പാർട്ടി ഭൂമിയാണ്. വെളിപ്പെടുത്താത്ത 8 ബാങ്ക് അക്കൗണ്ടുകളിലെ തുകയെന്ന് ഇഡി വ്യക്തമാക്കി. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പുറത്തിറക്കിയ വാർത്താക്കുറിപ്പില്‍ പറയുന്നത് കരുവന്നൂർ കള്ളപ്പണക്കേസുമായി ബന്ധപ്പെട്ട് ഇതേവരെ 117 കോടിയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയിരിക്കുന്നത് എന്നാണ്.


കഴിഞ്ഞ ദിവസം മാത്രമായി 29കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടിയിട്ടുണ്ട്. അതില്‍ 10 ലക്ഷം രൂപയുടെ പാർട്ടി ഭൂമിയുണ്ട് എന്നാണ് പറയുന്നത്. സിപിഎം തൃശ്ശൂർ ജില്ലാ സെക്രട്ടറിയുടെ പേരില്‍ രജിസ്റ്റർ ചെയ്ത ഭൂമിയാണെന്ന് ഇതില്‍ പറയുന്നുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മാത്രമല്ല, 8 ബാങ്ക് അക്കൗണ്ടുകളിലായി 63 ലക്ഷം രൂപ മരവിപ്പിച്ചിട്ടുണ്ട്. ഇത് വെളിപ്പെടുത്താത്ത സിപിഎമ്മിന്റെ ബാങ്ക് അക്കൗണ്ടുകള്‍ എന്നാണ് ഇഡി പറയുന്നത്.

കൂടാതെ കരുവന്നൂർ കള്ളപ്പണയിടപാടില്‍ പങ്കുള്ളവരില്‍ നിന്ന് പാർട്ടിക്ക് പണം കിട്ടിയിട്ടുണ്ടെന്നും കള്ളപ്പണയിടപാടിന്റെ ബെനഫിഷ്യറി കൂടിയാണ് സിപിഎം എന്നാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പറയുന്നത്. ബാങ്കിന്റെ ഭരണ സമിതി ഈ ഇടപാടുകള്‍ക്കെല്ലാം ഒത്താശ ചെയ്തിട്ടുണ്ട്. കരുവന്നൂർ കള്ളപ്പണയിടപാടില്‍ സിപിഎം ഗുണഭോക്താവാണ്.

കള്ളപ്പണയിടപാടിന്റെ വരുമാനം പാർട്ടിക്ക് കിട്ടിയിട്ടുണ്ട്. ഈ പണമാണ് കരുവന്നൂർ ബാങ്കിന്റെ തന്നെ അഞ്ച് അക്കൗണ്ടുകളിലായി നിക്ഷേപിച്ചിരുന്നതെന്നാണ് ഇഡി പറയുന്നത്. ബിനാമി അനധികൃത വ്യാപകള്‍ അനുവദിച്ചതിന് പിന്നില്‍ സിപിഎം തൃശ്ശൂർ ജില്ലാ കമ്മറ്റിയുടെ ഇടപെടല്‍ ഉണ്ടായിരുന്നു എന്നും ഇഡി ഇപ്പോള്‍ വ്യക്തമാക്കുന്നുണ്ട്.