40 ലക്ഷം രൂപ വില വരുന്ന കറുപ്പുമായി യുവാവ് പിടിയിൽ

40 ലക്ഷം രൂപ വില വരുന്ന കറുപ്പുമായി യുവാവ് പിടിയിൽ

സ്വന്തം ലേഖിക

പാലക്കാട്: അന്താരാഷ്ട്ര വിപണിയിൽ 40 ലക്ഷം രൂപയോളം വില വരുന്ന കറുപ്പുമായി പാലക്കാട് സ്വദേശി പിടിയിൽ.

പാലക്കാട് , തിരുനെല്ലായി , ഒതുങ്ങോട് സ്വദേശി അഫ്സൽ (42) നെയാണ് പാലക്കാട് ഡാൻസാഫ് സ്ക്വാഡും, ടൗൺ സൗത്ത് പൊലീസും ചേർന്ന് ചന്ദ്രനഗർ മേൽപ്പാലത്തിന് സമീപം വെച്ച് അറസ്റ്റു ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാലക്കാട്ടെ ഉപഭോക്താക്കൾക്ക് ചില്ലറ വിൽപ്പന നടത്തുവാൻ നിൽക്കുന്ന സമയം രഹസ്യവിവരം കിട്ടിയതിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതി വലയിലായത്.

നഗരത്തിലെ നിരവധി ഉപഭോക്താക്കളുടെ വിവരം പോലീസിന് ലഭിച്ചു. പലരും വർഷങ്ങളോളം ഉപയോഗിച്ച് ലഹരിക്ക് അടിമകളായിരിക്കുകയാണ്. ഒരു ദിവസം പോലും ഉപയോഗിക്കാതെ ഇരിക്കാൻ പറ്റാത്ത അവസ്ഥയിലുള്ളവരും ഉണ്ട്. ഉയർന്ന വില നൽകിയാണ് പലരും കറുപ്പ് സ്വന്തമാക്കുന്നത്.
കൂലിത്തൊഴിലാളികളാണ് ഉപഭോക്താക്കളിൽ അധികവുമെന്ന് പൊലീസ് പറഞ്ഞു.

പോപ്പി കായയിൽ നിന്നും വരുന്ന പാലിൽ നിന്നുമാണ് കറുപ്പ് വേർതിരിച്ചെടുക്കുന്നത്. അതി മാരക ലഹരി വിഭാഗത്തിലാണ് കറുപ്പിൻ്റെ സ്ഥാനം.

രാജസ്ഥാനിൽ നിന്നുമാണ് കറുപ്പ് ഇടനിലക്കാർ പ്രതിക്ക് എത്തിച്ചു കൊടുത്തത്. പ്രതിയെ വിശദമായി ചോദ്യം ചെയ്തതിൽ നിന്നും ഉറവിടത്തെ ഇടനിലക്കാരെക്കുറിച്ച് സൂചന ലഭിച്ചിട്ടുണ്ട്. തുടരന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
പ്രതിയെ നാളെ കോടതിയിൽ ഹാജരാക്കും.

പാലക്കാട് ജില്ലാ പോലീസ് മേധാവി ആർ വിശ്വനാഥിൻ്റെ മേൽനോട്ടത്തിൽ, ഡിസിആർബി ഡിവൈഎസ്പി എം സുകുമാരൻ, പാലക്കാട് ടൗൺ സൗത്ത് ഇൻസ്പെക്ടർ ഷിജു എബ്രഹാം, കസബ സബ് ഇൻസ്പെക്ടർ അനീഷ്, ഡാൻസാഫ് സ്ക്വാഡ് അംഗങ്ങളായ ടി ആർ സുനിൽ കുമാർ, റഹിം മുത്തു, കെ അഹമ്മദ് കബീർ, എസ് ഷനോസ്, ആർ രാജീദ്, എസ് ഷമീർ, എസ് സമീർ, ടി എൽ ഷെമീർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.