play-sharp-fill
കാരുണ്യ ലോട്ടറിയുടെ ഒന്നാംസമ്മാനം 80 ലക്ഷം ചിറക്കടവ് സ്വദേശിനിക്ക്.. ജയശ്രീയാണ് ലക്ഷാധിപതി

കാരുണ്യ ലോട്ടറിയുടെ ഒന്നാംസമ്മാനം 80 ലക്ഷം ചിറക്കടവ് സ്വദേശിനിക്ക്.. ജയശ്രീയാണ് ലക്ഷാധിപതി

 

സ്വന്തം ലേഖകൻ
പൊൻകുന്നം: ഭാഗ്യദേവത ഇപ്പോൾ പൊൻകുന്നം പ്രദേശത്ത് കറങ്ങുകയാണ്. രണ്ട് ആഴ്ചക്കുള്ളിൽ കാരുണ്യ ലോട്ടറിയുടെ രണ്ട് ഒന്നാം സമ്മാനങ്ങൾ ആണ് പൊൻകുന്നത്ത് ലഭിച്ചത്.കഴിഞ്ഞ

മാസം 16-ന് നറുക്കെടുത്ത കാരുണ്യ ലോട്ടറിയുടെ ഒന്നാംസമ്മാനം ഇളങ്ങുളം രണ്ടാംമൈൽ പുത്തൻകുളം ഗോപകുമാറിനായിരുന്നു. ആ ആഹ്ലാദം തീരും മുൻപ്, വീണ്ടും ഒരു ഒന്നാം സമ്മാനം കൂടി.

ശനിയാഴ്ച നറുക്കെടുത്ത കെ.ആർ.634 നമ്പർ കാരുണ്യ ലോട്ടറിയിൽ ഒന്നാംസമ്മാനം പൊൻകുന്നത്ത് വിറ്റ ടിക്കറ്റിന് ലഭിച്ചു. ചിറക്കടവ് സെന്റർ കളമ്പുകാട്ടുകവല പരിയാരത്ത് ജയശ്രീ(48)യാണ് ഭാഗ്യവതി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കെ.ബി.686743 നമ്പർ ടിക്കറ്റിനാണ് ഒന്നാംസമ്മാനം. ചിറക്കടവ് എസ്.ആർ.വി.കവലയ്ക്ക് സമീപം ശകുന്തൾ സ്റ്റോഴ്‌സിൽ സഹായിയായി നിൽക്കുകയാണ് ജയശ്രീ. കടയുടമ പരിയാരത്ത് പുരുഷോത്തമൻ നായരുടെ ജ്യേഷ്ഠൻ പരേതനായ വിശ്വനാഥൻ നായരുടെ മകളാണ് ജയശ്രീ.