play-sharp-fill
കള്ള് ഷാപ്പിൽ പണം നൽകിയതിനെ ചൊല്ലി  വാക്കുതർക്കം; യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ കറുകച്ചാൽ സ്വദേശി അറസ്റ്റിൽ

കള്ള് ഷാപ്പിൽ പണം നൽകിയതിനെ ചൊല്ലി വാക്കുതർക്കം; യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ കറുകച്ചാൽ സ്വദേശി അറസ്റ്റിൽ

സ്വന്തം ലേഖിക

കോട്ടയം: കറുകച്ചാലിൽ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു.

കറുകച്ചാൽ മാന്തുരുത്തി ആഴാംചിറയിൽ വീട്ടിൽ കണ്ണൻ മകൻ അഖിൽ (23) നെയാണ് കറുകച്ചാൽ പോലീസ് അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇയാൾ ഇന്നലെ വൈകിട്ടോടുകൂടി നെടുംകുന്നം ജംഗ്ഷന് സമീപം വച്ച് യുവാവിനെ വാക്കത്തി കൊണ്ട് വെട്ടി കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.

യുവാവും അഖിലും തമ്മിൽ ഷാപ്പിൽ പണം നൽകിയതിനെ ചൊല്ലി വാക്ക് തർക്കം ഉണ്ടാവുകയും തുടർന്ന് അഖിൽ യുവാവിനെ ചീത്ത വിളിക്കുകയും, ഇത് യുവാവ്‌ ചോദ്യം ചെയ്യുകയും തുടര്‍ന്ന് തെങ്ങുകയറ്റക്കാരനായ അഖിൽ തന്റെ അരയിലിരുന്ന വാക്കത്തി കൊണ്ട് യുവാവിനെ ആക്രമിക്കുകയുമായിരുന്നു.

പരാതിയെ തുടർന്ന് കറുകച്ചാൽ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. കറുകച്ചാൽ സ്റ്റേഷൻ എസ്.എച്ച്.ഓ മഹേഷ് കുമാർ, എസ്.ഐ അനിൽകുമാർ, സി.പി.ഓ മാരായ പ്രദീപ്, സുരേഷ് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.