കറുകച്ചാലില്‍ പണിമുടക്കിന്റെ മറവിൽ ചാരായ വാറ്റ്: 40ലിറ്റര്‍ കോടയുമുമായി ഒരാളെ എക്സൈസ് സംഘം പിടികൂടി ;കറുകച്ചാല്‍ ചമ്പക്കരയിലെ വീട്ടില്‍ നടത്തിയ റെയ്ഡിൽ 40 ലിറ്റര്‍ കോടയും വാറ്റുപകരണങ്ങളും ഒരുലിറ്റര്‍ വ്യാജ വൈനും കണ്ടെത്തുകയായിരുന്നു
സ്വന്തം ലേഖിക
ചങ്ങനാശേരി: കറുകച്ചാലിൽ പണിമുടക്കിന്റെ മറവില്‍ ചാരായ വാറ്റ് നടത്തിയ കേസില്‍ ഓരാളെ എക്സൈസ് സംഘം അറസ്റ്റു ചെയ്തു. കറുകച്ചാല്‍ ചമ്പക്കര തൊമ്മച്ചേരി ഇലയ്ക്കാട് അഞ്ചേരിയില്‍ ബാബുക്കുട്ടിയുടെ വീട്ടില്‍ നടത്തിയ റെയ്ഡിലാണ് 40 ലിറ്റര്‍ കോടയും വാറ്റുപകരണങ്ങളും ഒരുലിറ്റര്‍ വ്യാജ വൈനും കണ്ടെടുക്കുകയും വീട്ടുജോലിക്കാരനായ ബാലന്(56)നെ അറസ്റ്റ് ചെയ്യുകയും ചെയ്തത്.
സ്ഥലത്തില്ലാതിരുന്ന വീട്ടുടമ അഞ്ചേരിയില്‍ ബാബുക്കുട്ടിയെ രണ്ടാം പ്രതിയായി ചേര്‍ത്ത് കേസ് രജിസ്റ്റര്‍ ചെയ്തു. എക്സൈസ് കമ്മീഷണര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ചങ്ങനാശേരി എക്സൈസ് റേഞ്ച് ഇസ്പെക്ടര്‍ അല്‍ഫോന്‍സ് ജേക്കബ്,
Whatsapp Group 1 | Whatsapp Group 2 |Telegram Group
പ്രിവന്റീവ് ഓഫിസര്‍ ബി. സന്തോഷ് കുമാര്‍, ഗ്രേഡ് പ്രിവന്റീവ് ഓഫീസര്‍മാരായ അജിത് കുമാര്‍, കെ.എന്‍. സുരേഷ്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ അരുണ്‍ പി. നായര്‍, എ. നാസര്‍, വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍ കെ.വി. സബിത, ഡ്രൈവര്‍ മനീഷ് കുമാര്‍ എന്നിവര്‍ റെയ്ഡിനും അറസ്റ്റിനും നേതൃത്വം നല്കി.