കറുകച്ചാലിനടുത്ത് ടോറസ് കയറി ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം: അപകടം ഇന്നു (ചൊവ്വ) രാവിലെ: മരിച്ചത് വെണ്ണിക്കുളം സ്വദേശി അതുൽ:
സ്വന്തം ലേഖകർ
കറുകച്ചാൽ :തൊണ്ണശേരിയിൽ ഇന്നു രാവിലെയുണ്ടായ അപകടത്തിൽ ടോറസ് കയറി ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം. പത്തനംതിട്ട വെണ്ണിക്കുളം പടുതോട് മേച്ചേരിൽ വീട്ടിൽ സജിയുടെ മകൻ അതുൽ (23) ആണ് മരിച്ചത്. മൃതദേഹം കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.
ഇന്നു (ചൊവ്വാ ) രാവിലെ 7.45 നായിരുന്നു അപകടം. അതുൽ സഞ്ചരിച്ച ബൈക്കും എതിർ ദിശയിൽ നിന്നും എത്തിയ ടോറസ് ലോറിയുമായി കൂട്ടി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ അതുൽ ലോറിക്കടിയിലേക്ക്
വീണു
.ലോറി ശരീരത്തിലൂടെ കയറിയിറങ്ങി. തൽക്ഷണം മരണം സംഭവിച്ചു. സംഭവത്തിൽ കറുകച്ചാൽ പോലീസ് കേസെടുത്തു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0