കര്‍ണാടകയില്‍ പതിനഞ്ച്കാരിയെ കൂട്ടബലാത്സംഗം ചെയ്തു; പ്രായപൂര്‍ത്തിയാകാത്ത ആറ് ആണ്‍കുട്ടികള്‍ പിടിയില്‍

കര്‍ണാടകയില്‍ പതിനഞ്ച്കാരിയെ കൂട്ടബലാത്സംഗം ചെയ്തു; പ്രായപൂര്‍ത്തിയാകാത്ത ആറ് ആണ്‍കുട്ടികള്‍ പിടിയില്‍

സ്വന്തം ലേഖകൻ
ബംഗളൂരു: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ കേസില്‍ പ്രായപൂര്‍ത്തിയാകാത്ത ആറ് ആണ്‍കുട്ടികള്‍ അറസ്റ്റില്‍.

കര്‍ണാടകയിലെ ധാര്‍വാഡ് ജില്ലയിലാണ് സംഭവം. ആറു​പേരും ചേര്‍ന്ന്​ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത ശേഷം ഭീഷണിപ്പെടുത്തിയതായും എഫ്​.ഐ.ആറില്‍ പറയുന്നു.

പെണ്‍കുട്ടിയെ വിവിധ ഇടങ്ങളിലെത്തിച്ച്‌​ ആറുപേരും ബലാത്സംഗം ചെയ്യുകയായിരുന്നു. പിന്നീട്​ മാതാപിതാക്കളോട്​ അക്രമവിവരം പുറത്തുപറയരുതെന്ന്​ ഭീഷണിപ്പെടുത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഡിസംബര്‍ 26 ന് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കി.

ധാര്‍വാഡ് ജില്ലയിലെ ലക്ഷ്മിസിങ്കങ്കേരിയില്‍ നിന്ന് ആറ് ആണ്‍കുട്ടികളെ കസ്റ്റഡിയിലെടുത്തു. പെണ്‍കുട്ടിയെ വൈദ്യപരിശോധനയും നടത്തി.

പ്രതികള്‍ പ്രായപൂര്‍ത്തിയാകാത്തതിനാല്‍ അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ അനുഷ ജിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പ്രതികളുടെ പേര് വെളിപ്പെടുത്തിയിട്ടില്ല