തെരഞ്ഞെടുപ്പ് ഫലം വരും മുൻപേ കര്‍ണാടകയില്‍ ‘ഷോക്ക്’; വൈദ്യുതി നിരക്ക് കൂട്ടി; കൂട്ടിയത് യൂണിറ്റിന് 70 പൈസ
സ്വന്തം ലേഖിക
ബംഗളൂരു: തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുന്‍പേ കര്‍ണാടകയിലെ ജനങ്ങള്‍ക്ക് ഷോക്ക്.
വൈദ്യുതി നിരക്ക് യൂണിറ്റിന് 70 പൈസ കൂട്ടി സര്‍ക്കാര്‍. ഏപ്രില്‍ ഒന്ന് മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് ചാര്‍ജ് വര്‍ധന നിലവില്‍ വരുക.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇന്നാണ് കര്‍ണാടക തെരഞ്ഞെടുപ്പ് ഫലം അറിയുക. പത്തിനായിരുന്നു തെരഞ്ഞെടുപ്പ്. ബിജെപി, കോണ്‍ഗ്രസ്, ജെഡിഎസ് പാര്‍ട്ടികളാണ് പ്രധാനമായും മത്സര രംഗത്തുള്ളത്.
വോട്ടെണ്ണിത്തുടങ്ങി ആദ്യ രണ്ട് മണിക്കൂറിനുള്ളില്‍ത്തന്നെ കന്നഡക്കാറ്റ് എങ്ങോട്ടെന്നതിന്‍റെ വ്യക്തമായ സൂചനകള്‍ വരും. 224 മണ്ഡലങ്ങളിലെ 2,163 സ്ഥാനാര്‍ഥികളുടെ വിധി പെട്ടിയിലാണിപ്പോള്‍. രാവിലെ എട്ട് മണിക്ക് തന്നെ പെട്ടി പൊട്ടിക്കും.
ബെംഗളുരു നഗരമേഖല, മൈസുരു, മംഗളുരു, ഹുബ്ബള്ളി അങ്ങനെ നഗരമേഖലകളിലെ ഫലം പെട്ടെന്ന് വരും. പക്ഷേ, ബീദര്‍ അടക്കമുള്ള, ഗ്രാമീണ മേഖലകള്‍ ധാരാളമുള്ള ജില്ലകളിലെ ഫലം വരാന്‍ വൈകും. പ്രാഥമിക ഫലസൂചനകള്‍ എട്ടരയോടെത്തന്നെ അറിയാം.
ഒൻപതരയോടെ അടുത്ത അഞ്ച് വര്‍ഷം കര്‍ണാടക ആര് ഭരിക്കുമെന്നതിന്‍റെ ചിത്രം തെളിയും. തൂക്ക് നിയമസഭ വരികയാണെങ്കില്‍ പിന്നെയും ഫലം മാറി മറിയാം.