video
play-sharp-fill
ചരിത്രം തിരുത്തുമോ തുടരുമോ…..? ഫൈനല്‍ വിസിലിന് മണിക്കൂറുകള്‍ മാത്രം ബാക്കി; കര്‍ണാടക തെരഞ്ഞെടുപ്പ് ഫലം ഇന്ന്…

ചരിത്രം തിരുത്തുമോ തുടരുമോ…..? ഫൈനല്‍ വിസിലിന് മണിക്കൂറുകള്‍ മാത്രം ബാക്കി; കര്‍ണാടക തെരഞ്ഞെടുപ്പ് ഫലം ഇന്ന്…

സ്വന്തം ലേഖിക

ബെംഗളൂരു: 2024 ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള നാഴികക്കല്ലായ കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ ഫലം ഇന്നറിയാം.

വോട്ടെണ്ണിത്തുടങ്ങി ആദ്യ രണ്ട് മണിക്കൂറിനുള്ളില്‍ത്തന്നെ കന്നഡക്കാറ്റ് എങ്ങോട്ടെന്നതിന്‍റെ വ്യക്തമായ
സൂചനകള്‍ വരും. കര്‍ണാടകയിലെ 31 ജില്ലകളില്‍ നിന്നുമുള്ള തത്സമയ അപ്ഡേറ്റുകള്‍ ശനിയാഴ്ച രാവിലെ മുതല്‍
ഇടവേളകളില്ലാതെ കാണാം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കര്‍ണാടകത്തിലെ 224 മണ്ഡലങ്ങളിലെ 2,163 സ്ഥാനാര്‍ഥികളുടെ വിധി പെട്ടിയിലാണിപ്പോള്‍. രാവിലെ എട്ട് മണിക്ക് തന്നെ പെട്ടി പൊട്ടിക്കും.

ബെംഗളുരു നഗരമേഖല, മൈസുരു, മംഗളുരു, ഹുബ്ബള്ളി അങ്ങനെ നഗരമേഖലകളിലെ ഫലം പെട്ടെന്ന് വരും. പക്ഷേ, ബീദര്‍ അടക്കമുള്ള, ഗ്രാമീണ മേഖലകള്‍ ധാരാളമുള്ള ജില്ലകളിലെ ഫലം വരാന്‍ വൈകും.

പ്രാഥമിക ഫലസൂചനകള്‍ എട്ടരയോടെത്തന്നെ അറിയാം. ഒൻപതരയോടെ അടുത്ത അഞ്ച് വര്‍ഷം കര്‍ണാടക ആര് ഭരിക്കുമെന്നതിന്‍റെ ചിത്രം തെളിയും.

തൂക്ക് നിയമസഭ വരികയാണെങ്കില്‍ പിന്നെയും ഫലം മാറി മറിയാം. വെള്ളിയാഴ്ച രാത്രിയോടെത്തന്നെ കര്‍ണാടകത്തില്‍ രാഷ്ട്രീയ ചരടുവലികളും ചര്‍ച്ചകളും തുടങ്ങിക്കഴിഞ്ഞു.