കര്‍ണാടകയില്‍ വ്യവസായി മുംതാസ് അലി മരിച്ചതിന് പിന്നില്‍ ഹണി ട്രാപ്പാണെന്ന് സംശയിച്ച് പൊലീസ്; സംഘം തട്ടിയെടുത്തത് 50 ലക്ഷം: റഹ്മത്ത് എന്ന സ്ത്രീ ഉള്‍പ്പെടെ ആറു പേര്‍ക്കെതിരെ കേസ്
ബെംഗളൂരു: കര്‍ണാടകയില്‍ പ്രമുഖ വ്യവസായി മുംതാസ് അലി ജീവനൊടുക്കിയതിന് പിന്നില്‍ ഹണിട്രാപ്പാണെന്ന് സംശയിച്ച് പൊലീസ്.
മുംതാസ് അലിയെ ഒരു കൂട്ടം ആളുകള്‍ നിരന്തരം ബ്ലാക്ക്മെയില്‍ ചെയ്തിരുന്നതായി കുടുംബം സംശയിക്കുന്നു.
ജൂലൈ മുതല്‍ ഇവർ 50 ലക്ഷത്തിലധികം രൂപ തട്ടിയെടുത്തെങ്കിലും ഭീഷണിപ്പെടുത്തുന്നത്
Whatsapp Group 1 | Whatsapp Group 2 |Telegram Group
തുടരുകയാണെന്ന് കുടുംബം പറയുന്നു. റഹ്മത്ത് എന്ന സ്ത്രീയാണ് ഹണിട്രാപ്പിന് പിന്നിലെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.
കുടുംബം നല്കിയ പരാതിയില്‍ മുഖ്യപ്രതിയായ റഹ്മത്ത്, കൂട്ടാളികളായ അബ്ദുള്‍ സത്താർ, ഷാഫി, മുസ്തഫ, ഷോയിബ്, സിറാജ് എന്നിവർക്കെതിരെ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
മുംതാസ് അലിയുടെ മൃതദേഹം ഫാല്‍ഗുനി നദിയില്‍ നിന്നാണ് കണ്ടെടുത്തത്. ഇന്നലെ കുളൂർ പാലത്തിന് സമീപം മുംതാസ് അലിയുടെ കാർ കണ്ടെടുത്തതിനെ തുടർന്നാണ് തിരച്ചില്‍
ആരംഭിച്ചത്. മുൻ എംഎല്‍എ മൊഹിയുദ്ദീൻ ബാവയുടെ സഹോദരനായിരുന്നു മുംതാസ് അലി.