play-sharp-fill
ബലിതർപ്പണ ചടങ്ങുകൾക്കൊരുങ്ങി ക്ഷേത്രങ്ങൾ; നാളെ വാവുബലി തർപ്പണ ദിനം ; ആലുവ മണപ്പുറത്ത് 45 ബലിത്തറകൾ ; ക്ഷേത്രത്തിലേക്കും പുഴയിലേക്കും ഭക്തർക്ക് പ്രവേശനമില്ല

ബലിതർപ്പണ ചടങ്ങുകൾക്കൊരുങ്ങി ക്ഷേത്രങ്ങൾ; നാളെ വാവുബലി തർപ്പണ ദിനം ; ആലുവ മണപ്പുറത്ത് 45 ബലിത്തറകൾ ; ക്ഷേത്രത്തിലേക്കും പുഴയിലേക്കും ഭക്തർക്ക് പ്രവേശനമില്ല

സ്വന്തം ലേഖകൻ

കൊച്ചി: വാവുബലിയോടനുബന്ധിച്ച് ബലിതർപ്പണ ചടങ്ങുകൾക്കായി ക്ഷേത്രങ്ങളും പ്രധാന കേന്ദ്രങ്ങളുമൊരുങ്ങി. നാളെയാണ് വാവുബലി തർപ്പണ ദിനം. പല സ്ഥലങ്ങളിലും മഴ ഉണ്ടെങ്കിലും അധികൃതർ മതിയായ സൗകര്യങ്ങൾ ബലിതർപ്പണത്തിനെത്തുന്നവർക്കായി ഒരുക്കിയിട്ടുണ്ട്.

പെരുമ്പാവൂർ ചേലാമറ്റം ശ്രീ കൃഷ്ണ ക്ഷേത്രത്തിൽ നാളെ പുലർച്ചെ ഒന്നിന് തുടങ്ങുന്ന ബലിതർപ്പണം 4 ന് ഉച്ചവരെ നീളും. 30 ബലിത്തറകളിലായി ആയിരത്തോളം പേർക്ക് ഒരേസമയം തർപ്പണം നടത്താം. അങ്കമാലി, പെരുമ്പാവൂർ കെഎസ്ആർടിസി ഡിപ്പോകളിൽ നിന്നു സ്പെഷൽ സർവീസും ചേലാമറ്റം ശ്രീ കൃഷ്ണ ക്ഷേത്രത്തിലേക്കുണ്ടാകും. സൗജന്യ പ്രഭാത ഭക്ഷണവും പ്രസാദ ഊട്ടും ഇവിടെ ഒരുക്കിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാലടി പെരിയാറിന്റെ തീരത്തും പതിവുപോലെ ബലിതർപ്പണത്തിന് സൗകര്യങ്ങളൊരുക്കിയിട്ടുണ്ട്. എറണാകുളം ജില്ലയിലെ ഒട്ടുമിക്ക ക്ഷേത്രങ്ങളിലും ബലിതർപ്പണത്തിനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്. ആലുവ മണപ്പുറത്ത് 45 ബലിത്തറകളാണ് ഒരുക്കുന്നത്. ക്ഷേത്രത്തിന് ചുറ്റും വെള്ളപ്പൊക്കത്തിൽ ചെളിയടിഞ്ഞതിനാൽ പാർക്കിങ് ഏരിയയിലാണ് ബലിത്തറകൾ സജ്ജീകരിക്കുക.