play-sharp-fill
കര്‍ക്കടക വാവുബലിതര്‍പ്പണം; നാഗമ്പടം ശ്രീമഹാദേവര്‍ ക്ഷേത്രത്തിൽ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

കര്‍ക്കടക വാവുബലിതര്‍പ്പണം; നാഗമ്പടം ശ്രീമഹാദേവര്‍ ക്ഷേത്രത്തിൽ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

സ്വന്തം ലേഖിക

കോട്ടയം: മധ്യകേരളത്തിലെ പ്രധാന ബലിതര്‍പ്പണ കേന്ദ്രമായ നാഗമ്പടം ശ്രീമഹാദേവര്‍ ക്ഷേത്രത്തിലെ കര്‍ക്കടക വാവുബലിതര്‍പ്പണ ചടങ്ങുകളുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.


ആയിരങ്ങളാണ് ഇവിടെ ബലിതര്‍പ്പണം നടത്തി പിതൃക്കള്‍ക്ക് പൂജ അര്‍പ്പിക്കുന്നത്. നിരവധി ഭക്തര്‍ക്ക് ഒരേസമയം ബലി അര്‍പ്പിക്കുന്നതിനാവശ്യമായ സജീകരണങ്ങളാണ് ഇവിടെ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ദൂരെ ദേശങ്ങളില്‍ നിന്നുള്ള ഭക്തര്‍ പുലര്‍ച്ചെ തന്നെയെത്തി ബലിതര്‍പ്പണ ചടങ്ങുകളില്‍ പങ്കെടുക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാവിലെ 5ന് മണപ്പുറത്ത് ബലിതര്‍പ്പണ പൂജകള്‍ ആരംഭിക്കും. ഇതോടനുബന്ധിച്ച്‌ തിലഹവനം, പിതൃ നമസ്‌കാരം തുടങ്ങിയ സായൂജ്യ പൂജകളും നടക്കും. പൂജകള്‍ക്ക് ക്ഷേത്രം തന്ത്രി കുമരകം ഗോപാലന്‍ തന്ത്രി, മേല്‍ശാന്തി കുമരകം രജീഷ് ശാന്തി തുടങ്ങിയവര്‍ കാര്‍മ്മികത്വം വഹിക്കും.

കര്‍ക്കടക വാവുബലി പൂജകളില്‍ പങ്കെടുക്കുവാനെത്തുന്ന ഭക്തര്‍ക്ക് എല്ലാവിധ സൗകര്യങ്ങളും ഏര്‍പ്പെടുത്തിയതായി എസ്.എന്‍.ഡി.പി.യോഗം കോട്ടയം യൂണിയന്‍ സെക്രട്ടറി ആര്‍.രാജീവ് അറിയിച്ചു.