play-sharp-fill
കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഒരു കോടിയോളം വില വരുന്ന രണ്ടര കിലോ സ്വര്‍ണം പിടികൂടി;  പ്രതികളെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു

കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഒരു കോടിയോളം വില വരുന്ന രണ്ടര കിലോ സ്വര്‍ണം പിടികൂടി; പ്രതികളെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു

സ്വന്തം ലേഖിക

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇന്‍ഡിഗോ വിമാനത്തിലെ യാത്രക്കാരായ രണ്ട് പേരില്‍ നിന്ന് രണ്ടര കിലോഗ്രാം സ്വര്‍ണ്ണം പിടികൂടി.

കസ്റ്റംസ് പ്രിവന്റീവ് വിഭാഗമാണ് ഒന്നേകാല്‍ കോടിയോളം രൂപയുടെ സ്വര്‍ണ്ണം പിടികൂടിയത്.
തലശേരി സ്വദേശി ഷാജഹാന്‍, മലപ്പുറം സ്വദേശി കരീം എന്നിവരില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. രാവിലെ ദുബായില്‍ നിന്ന് എത്തിയ ഇന്‍ഡിഗോ വിമാനത്തിലെ യാത്രക്കാരായിരുന്നു ഇവര്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഷാജഹാന്റെ കൈയ്യില്‍ നിന്നും 992 ഗ്രാം സ്വര്‍ണ്ണവും കരീമില്‍ നിന്ന് മിക്സിയില്‍ ഒളിപ്പിച്ച നിലയില്‍ ഒരു കിലോ 51 ഗ്രാം സ്വര്‍ണ്ണവുമാണ് കണ്ടെടുത്തത്. രണ്ട് പേരെയും കസ്റ്റംസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു.