കരിപ്പൂർ വിമാനത്താവളത്തിൽ വൻ കൊള്ള: മോഷണം നടത്തിയത് യാത്രക്കാരന്റെ ബാഗ് കുത്തിത്തുറന്ന്; ഒരു ലക്ഷത്തിന്റെ ഐഫോണും 12 വാച്ചും മോഷ്ടിച്ചു; അതീവ സുരക്ഷാ മേഖലയിലെ മോഷണം പൊലീസിനെയും ഞെട്ടിച്ചു

കരിപ്പൂർ വിമാനത്താവളത്തിൽ വൻ കൊള്ള: മോഷണം നടത്തിയത് യാത്രക്കാരന്റെ ബാഗ് കുത്തിത്തുറന്ന്; ഒരു ലക്ഷത്തിന്റെ ഐഫോണും 12 വാച്ചും മോഷ്ടിച്ചു; അതീവ സുരക്ഷാ മേഖലയിലെ മോഷണം പൊലീസിനെയും ഞെട്ടിച്ചു

ക്രൈം ഡെസ്‌ക്

മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ വൻ മോഷണം. അതീവ സുരക്ഷാ മേഖലയിലുള്ള വിമാനത്താവളത്തിൽ കയറി മോഷണം നടത്തുകയായിരുന്നു. വിദേശത്തു നിന്നും എത്തിയ യുവാവിന്റെ ബാഗാണ് മോഷ്ടിച്ചത്.

യാത്രക്കാരന്റെ ബാഗേജിൽനിന്നും ഒരു ലക്ഷം രൂപയുടെ മൊബൈൽ ഫോണും വാച്ചും മോഷണംപോയി. മലപ്പുറം അരീക്കോട് ചെമ്രക്കാട്ടൂർ വെള്ളേരി സ്വദേശി മുഹമ്മദ് നസീലിന്റെ മൊബൈൽ ഫോണാണ് നഷ്ടപ്പെട്ടത്. റിയാദിൽ നിന്നും സ്‌പൈസ് ജെറ്റ് വിമാനത്തിലാണ് നസീൽ എത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബാഗേജ് പരിശോധന കഴിഞ്ഞ് ലഭിക്കുമ്പോൾ തുറന്ന നിലയിലായിരുന്നു. ബാഗിന് തൊട്ടു പിന്നാലെ കൺവേയർ ബെൽറ്റ് വഴി ഐ ഫോണിന്റെ ബോക്‌സും എത്തി. ഇതും പൊട്ടിച്ച നിലയിലായിരുന്നു. അതിൽ ഫോൺ ഇല്ലായിരുന്നു. അതേസമയം, ബോക്‌സിലെ മറ്റ് സാമഗ്രികളെല്ലാം ഉണ്ടായിരുന്നു.ഒരു ലക്ഷം രൂപയോളം വിലയുള്ള ഐ ഫോൺ 12 ആണ് വിമാന താവളത്തിൽ വച്ച് നഷ്ടമായത്.

ഇതിന് പുറമെ ഒരു വാച്ചും നഷ്ടമായതായും നസീൽ പരാതിപ്പെട്ടു. ഫോൺ നഷ്ടപ്പെട്ടത് ചൂണ്ടിക്കാട്ടി വിമാനത്താവളത്തിലെ ടെർമിനൽ മാനേജർക്കും കരിപ്പൂർ പൊലീസിനും നസീൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു.