play-sharp-fill
സമ്പത്തുകൊണ്ടും പ്രതാപം കൊണ്ടും പേരുകേട്ട കാഞ്ഞിരപ്പള്ളി കരിമ്പനാൽ കുടുംബം; മൂന്നാറിലും ഊട്ടിയിലും റിസോർട്ടുകൾ; റിയൽ എസ്റ്റേറ്റ് ബിസിനസുകാരൻ ജോർജ്ജ് കുര്യനെ പ്രതിസന്ധിയിലാക്കിയത് എട്ട് കോടിയുടെ കടം; പിതാവ് നൽകിയ സ്ഥലത്തെ വില്ലാ പ്രൊജക്ടിന്  അനിയൻ രെഞ്ചു കുര്യൻ തടസമായതോടെ തർക്കങ്ങൾ ശക്തമായി;  സഹോദരനെയും മാതൃസഹോദരനെയും വെടിവെച്ച് കൊലപ്പെടുത്തിയത് നിമിഷനേരം കൊണ്ട്; കാഞ്ഞിരപ്പള്ളി ഇരട്ട കൊലപാതകക്കേസിൽ വിചാരണ അന്തിമഘട്ടത്തിലേയ്ക്ക്…!!

സമ്പത്തുകൊണ്ടും പ്രതാപം കൊണ്ടും പേരുകേട്ട കാഞ്ഞിരപ്പള്ളി കരിമ്പനാൽ കുടുംബം; മൂന്നാറിലും ഊട്ടിയിലും റിസോർട്ടുകൾ; റിയൽ എസ്റ്റേറ്റ് ബിസിനസുകാരൻ ജോർജ്ജ് കുര്യനെ പ്രതിസന്ധിയിലാക്കിയത് എട്ട് കോടിയുടെ കടം; പിതാവ് നൽകിയ സ്ഥലത്തെ വില്ലാ പ്രൊജക്ടിന് അനിയൻ രെഞ്ചു കുര്യൻ തടസമായതോടെ തർക്കങ്ങൾ ശക്തമായി; സഹോദരനെയും മാതൃസഹോദരനെയും വെടിവെച്ച് കൊലപ്പെടുത്തിയത് നിമിഷനേരം കൊണ്ട്; കാഞ്ഞിരപ്പള്ളി ഇരട്ട കൊലപാതകക്കേസിൽ വിചാരണ അന്തിമഘട്ടത്തിലേയ്ക്ക്…!!

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി കരിമ്പനാൽ ഇരട്ടകൊലപാതക കേസ് അന്തിമഘട്ട വിചാരണയിലേക്ക്.

സ്വത്തു തർക്കത്തെ തുടർന്നുള്ള വിരോധം നിമിത്തം പ്രതിയായ ജോർജുകുര്യൻ കാഞ്ഞിരപ്പള്ളി കരിമ്പനാൽ വീട്ടിൽ അതിക്രമിച്ചു കയറി സഹോദരനായ രെഞ്ചു കുര്യനെയും, മാത്യ സഹോദരനായ മാത്യു സ്കറിയ യേയും പ്രതിയുടെ തോക്ക് ഉപയോഗിച്ച് വെടിവെച്ചു കൊലപ്പെടുത്തുകയായിരുന്നു.

സ്പെഷ്യൽ കോടതി ജഡ്ജി നാസർ മുൻപാകെയാണ് വിചാരണ നടക്കുന്നത് . കേസിൽ ഇതുവരെ പ്രോസിക്യൂഷൻ 76 സാക്ഷികളെ വിസ്തരിക്കുകയും 243 പ്രമാണങ്ങളും, പ്രതി വെടിവെക്കാൻ ഉപയോഗിച്ച ഇംഗ്ലണ്ടിൽ നിർമ്മിതമായ വെബ് ലൈ ആൻഡ് സ്കോട്ട് കമ്പനിയുടെ 32 റിവോൾവറും, കാർട്രിഡ്സ് അടക്കം 78 ഓളം മെറ്റിരിയൽ ഒബ്ജെക്ടസും കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേസിലെ അന്വേഷണ ഉദ്യോഗസ്ഥൻ്റെയും മറ്റും വിചാരണ കോടതിയിൽ തുടങ്ങുന്നതിനു മുൻപ് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയതിൻ്റെ പേരിൽ പ്രതിക്കെതിരെ മറ്റു കേസുകളും നിലവിലുണ്ട്.

ഹൈദ്രാബാദ് സെൻട്രൽ ഫോറൻസിക് സയൻസ് ലബോറട്ടറിയിലെ അസിസ്റ്റന്റ് ഡയറക്ടർ ബാലിസ്റ്റിക് എക്സ്പെർട്ട് എസ്.എസ് മൂർത്തി വിചാരണ കോടതി മുമ്പാകെ ഹാജരായി പ്രോസിക്യൂഷന് അനുകൂലമായി മൊഴി നല്കി.

പ്രതിയുടെ ഫോണിൽ നിന്നും ലാപ്ടോപ്പിൽ നിന്നുമുള്ള നിർണായക വിവരങ്ങൾ അടക്കം പുറത്തുവന്നത് സംഭവത്തിൽ വ്യക്തമായ തെളിവായിരിക്കുകയാണ്.

പ്രദേശത്തെ പേരുകേട്ട കുടുംബക്കാരാണ് കരിമ്പനാൽ തറവാട്ടുകാർ, പാരമ്പര്യ തറവാടികൾ. ജോർജ്ജിന്റെയും രഞ്ജുവിന്റെയും പിതാവായിരുന്നു കുടുംബത്തിന്റെ കാരണവരായിയിരുന്നത്. കരമ്പനയ്ക്കൽ കുര്യൻ -റോസ് ദമ്പതികളുടെ മക്കളാണ് കുര്യനും രഞ്ജുവും. അദ്ദേഹമാണ് കുടുംബത്തിന് സ്വത്തുവഹകളും ബിസിനസും സ്വരുക്കൂട്ടിയത്.

സമ്പത്തുകൊണ്ടും പ്രതാപം കൊണ്ടും പേരുകേട്ട കുടുംബത്തിൽ മക്കൾ തമ്മിൽ സ്വരച്ചേർച്ച ഇല്ലാതിരുന്നത് മാതാപിതാക്കളെയും ബുദ്ധിമുട്ടിലാക്കി.
രഞ്ജുവും കുര്യനും തമ്മിൽ സ്വത്തുവകകൾ സംബന്ധിച്ച് വർഷങ്ങളായി തർക്കങ്ങൾ നിലനിൽക്കുന്നുണ്ടായിരുന്നു. പച്ചക്കാനത്തും മൂന്നാറിലും ,ഊട്ടിയിലും കുടുംബത്തിന് റിസോർട്ടുകൾ ഉണ്ടായിരുന്നു. ഇതിന്റെ നടത്തിപ്പും കുടുംബത്തിലെ മറ്റ് സാമ്പത്തിക വരുമാനങ്ങളും കൈകാര്യം ചെയ്തിരുന്നത് രഞ്ജുവാണ്.

കുടുബ വീടിനോട് ചേർന്ന സ്ഥലത്ത് വില്ലാ പ്രൊജക്ട് കൊണ്ടുവന്ന് വിൽപ്പന നടത്തി ബാധ്യതകൾ തീർക്കാനായിരുന്നു ജോർജ് കുര്യൻ്റെ പദ്ധതി. എന്നാൽ ഇതിനായി ശ്രമം തുടങ്ങിയപ്പോൾ സഹോദരൻ രഞ്ജു എതിർ നീക്കങ്ങളുമായി രംഗത്തെത്തി. ഭൂമി വിൽക്കണ്ടന്നായിരുന്നു രഞ്ജുവിന്റെ നിലപാട്. സ്വത്ത് വിൽക്കാൻ ഒപ്പു വെച്ചു നൽകാൻ സാധിക്കില്ലെന്നും രഞ്ജു നിലപാട് സ്വീകരിച്ചതോട ഇവർ തമ്മിൽ പലവട്ടം വാക്കേറ്റവുമാണ്ടായി
ഇതേച്ചൊല്ലി ഇരുവരും തമ്മിൽ വാക്കുതർക്കം നടന്നിരുന്നു.

പ്രശ്‌നം പരിഹരിക്കുന്നതിനായുള്ള ചർച്ചകൾ നടക്കേ മാതൃസഹോദരനേയും അനുജനെയും പ്രകോപിതനായ ജോർജ് കൈവശമുണ്ടായിരുന്ന റിവോൾവർ എടുത്ത് വെടിയുതിർക്കുകയായിരുന്നു. തലയ്ക്ക് വെടിയേറ്റ രഞ്ജു തത്ക്ഷണം മരിച്ചു. ചികിത്സയിലിരിക്കേയാണ് മാതൃസഹോദരൻ മാത്യൂ സ്കറിയ മരിച്ചത്.