play-sharp-fill
ആയിരങ്ങളെ രക്ഷിച്ച ആ കൈകൾ ഇനിയില്ല, സാഹസിക രക്ഷാപ്രവര്‍ത്തകനായിരുന്ന കരിമ്പ ഷമീര്‍ അന്തരിച്ചു

ആയിരങ്ങളെ രക്ഷിച്ച ആ കൈകൾ ഇനിയില്ല, സാഹസിക രക്ഷാപ്രവര്‍ത്തകനായിരുന്ന കരിമ്പ ഷമീര്‍ അന്തരിച്ചു

പാലക്കാട്: സാഹസിക രക്ഷാപ്രവര്‍ത്തകനായിരുന്ന കരിമ്പ ഷമീര്‍ അന്തരിച്ചു. ഹൃദയാഘാതമായിരുന്നു മരണകാരണം.

ഉയരമുള്ള മരങ്ങളിലും വെള്ളക്കെട്ടുകളിലും ഇറങ്ങി ആയിരങ്ങളെ രക്ഷിച്ചിരുന്നയാളാണ് ഷമീര്‍. ഇത് ജനശ്രദ്ധപിടിച്ചുപറ്റിയിരുന്നു.

ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സ്വയം വണ്ടിയോടിച്ച് ആശുപത്രിയില്‍ എത്തുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉത്തരാഖണ്ജിലെ സില്‍ക്യാര തുരങ്കത്തില്‍ തൊഴിലാളികള്‍ അകപ്പെട്ടപ്പോഴും ഷമീര്‍ രക്ഷാപ്രവര്‍ത്തനത്തിനെത്തിയിരുന്നു. കൂര്‍മ്പാച്ചി മലയില്‍ കുടുങ്ങിയ ബാബുവിനെ രക്ഷിച്ച സൈന്യത്തിന്റെ ദൗത്യസംഘത്തിലും അംഗമായിരുന്നു ഷമീര്‍.