കേരളത്തിന്റെ മുഖ്യന്റെ സല്യൂട്ട് ഏറ്റുവാങ്ങി കരീം; മന്ത്രിമാരേയും സെക്രട്ടറിമാരേയും ഉന്നത പോലീസ് ഉദ്യോഗസ്ഥരെയുമെല്ലാം ചിട്ടയാർന്ന കാവലാൾ പോലെ നിലകൊളളുന്നത് നിയോഗമെന്ന് കരുതുന്ന ഉദ്യോഗസ്ഥൻ; അറിയാം കരീം എന്ന കാവലാളെ
കൊച്ചി: എല്ലാ ദിവസവും പലവട്ടം കിട്ടുന്ന അഭിവാദ്യത്തിന് എത്ര ഊഷ്മളമായാണ് സ. പിണറായി പ്രത്യഭിവാദ്യം ചെയ്യുന്നത്. കേരളത്തിന്റെ മുഖ്യമന്ത്രി സല്യൂട്ട് ചെയ്യുന്ന ഈ മനുഷ്യന്റെ പേര് കരീം എന്നാണ്.
സെക്രട്ടറിയേറ്റ് കൺടോൺമെന്റ് ഗേറ്റിൽ ഏതോ ഒരു നിയോഗം പോലെ ട്രാഫിക് നിയന്ത്രണവും മറ്റു ക്രമീകരണങ്ങളും എല്ലാം സ്വയം ഏറ്റെടുക്കുന്ന കരീമിക്ക .
ആരും പറഞ്ഞിട്ടല്ല. ഒന്നും വാങ്ങിയിട്ടുമല്ല. കരീമിനിത് നിയോഗമാണ്.
മന്ത്രിമാരേയും സെക്രട്ടറിമാരേയും ഉന്നത പോലീസ് ഉദ്യോഗസ്ഥരെയുമെല്ലാം ചിട്ടയാർന്ന കാവലാൾ പോലെ കരീം തടസമില്ലാതെ കടത്തിവിടാൻ ഓടി നടക്കും.അഭിവാദ്യം ചെയ്യും.
എൻട്രി പാസ്സ് എടുക്കുന്ന മനുഷ്യർക്കും കരീമിന്റെ കരുതലുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഔദ്യോഗിക സെക്യൂരിറ്റി ഉദ്യോഗസ്ഥരും പോലീസുമൊക്കെ കൺടോൺമെന്റ് ഗേറ്റിൽ കരീമിന് ‘ കീഴിലാണ് ” പ്രവർത്തിക്കുന്നത് എന്നു തോന്നും.
കരീമിക്കായുടെ സ്നേഹവും അടുപ്പവും അനുഭവിച്ചിട്ടുണ്ട്.