കാരാപ്പുഴ ആളൊഴിഞ്ഞ പറമ്പിൽ കാറിൽ അനാശാസ്യം; അസ്വാഭാവികമായ രീതിയിൽ കാർ കണ്ടത് അന്വേഷിക്കാനെത്തിയ സമീപവാസിയായ യുവാവിനേയും സുഹൃത്തിനേയും ഇടിച്ചിട്ടശേഷം കാറിലുള്ളവർ രക്ഷപെട്ടു
സ്വന്തം ലേഖകൻ
കോട്ടയം: കോട്ടയം കാരാപ്പുഴയിൽ ആളൊഴിഞ്ഞ പറമ്പിൽ നിർത്തിയിട്ടിരുന്ന കാറിൽ അനാശാസ്യം. പറമ്പിൽ അസ്വാഭിവികമായ രീതിയിൽ കാർ കണ്ടത് അന്വേഷിക്കാനെത്തിയ സമീപവാസിയായ യുവാവിനേയും സുഹൃത്തിനേയും ഇടിച്ചിട്ടശേഷം കാറുമായി രക്ഷപെട്ടു.
ബുധനാഴ്ച വൈകിട്ട് മൂന്നരയോടെയാണ് സംഭവം. ആളൊഴിഞ്ഞ പറമ്പിൽ അസ്വാഭാവികമായ രീതിയിൽ സിൽവർ കളർ ആൾട്ടോ കാർ നിർത്തിയിട്ടിരുന്നത് ശ്രദ്ധയിൽപ്പെട്ട സമീപ വാസിയായ യുവാവും സുഹൃത്തും അവിടേക്കെത്തുകയായിരുന്നു. അതിനുള്ളിൽ ഒരു പെൺകുട്ടിയേയും യുവാവിനേയും കണ്ടയിവർ കാറിനരികിലേക്കെത്തി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഉടൻ തന്നെ കാറിലുളളവർ വണ്ടി സ്റ്റാർട്ട് ചെയ്ത് രക്ഷപെടാൻ ശ്രമിച്ചു. കാർ തടയാൽ ശ്രമിച്ച ഇവരെ ഇടിച്ചിട്ടശേഷം കാറിലുള്ളവർ രക്ഷപ്പെട്ടു. പ്രായപൂർത്തിയാകാത്തതെന്ന് തോന്നിക്കുന്ന പെൺകുട്ടിയും ഒപ്പം ഒരു യുവാവിനെയും കണ്ടതായി നാട്ടുകാർ പറഞ്ഞു.
ഇതോടെ സ്ഥലത്ത് തടിച്ച കൂടിയ നാട്ടുകാര്‍ സംഭവം പൊലീസ് കണ്‍ട്രോള്‍ റൂമിലും വെസ്റ്റ് പൊലീസ് സ്‌റ്റേനിലും അറിയിച്ചു.
സംഭവത്തിൽ നാട്ടുകാർ പ്രതിഷേധത്തിലാണ്. ആളൊഴിഞ്ഞ പറമ്പും സമീപപ്രദേശങ്ങളിലും പൊലീസിന്റെ പട്രോളിങ്ങും മറ്റും നടക്കാറില്ല. എക്സൈസ്കാരും തുടർച്ചയായി പരിശോധനകൾ നടത്താതിനാൽ ഈ പ്രദേശം സാമൂഹ്യവിരുദ്ധരുടെ താവളമാണ്. പലരുടെ പേരിലുള്ള സ്ഥലം ഒരുമിച്ച് കാണുന്ന വിജനമായ പ്രദേശമാണിത്. മദ്യപാനികൾ സ്ഥിരം തമ്പടിച്ചിരിക്കുന്ന മേഖലയാണ് ഇവിടം. മയക്കുമരുന്ന് കഞ്ചാവ് മാഫിയകൾ അവരുടെ കച്ചവട ഡീലിംഗ്സ് നടത്തുന്ന സ്ഥലമാണന്നും നാട്ടുകാർക്കിടയിൽ നിന്ന് പരാതിയുണ്ട്.
പലപ്പോഴായി കൗൺസിലറോടും പൊലീസിനോടും പരാതിപ്പെട്ടിട്ടും ഇതുവരെ നടപടിയൊന്നും സ്വീകരിച്ചിട്ടില്ല. മറ്റ് പല ജില്ലകളിൽ നിന്നും ഇത്തരം പ്രവർത്തനങ്ങൾ നടത്തുന്നതിനാണ് പലരം ഇവിടെയെത്തുന്നത്. പകൽസമയങ്ങളിൽപോലും സ്ത്രീകൾക്കും കുട്ടികൾക്കും പുറത്തിറങ്ങി നടക്കാൻ കഴിയാത്ത അവസ്ഥയാണുള്ളത്.
ഇവിടെ പൊലീസിന്റെയും എക്സൈസിന്റെയു പരിശോധനകൾ കർശനമാക്കണമെന്ന് നാട്ടുകാർ അവശ്യപ്പെട്ടു.