play-sharp-fill
കോട്ടയം കാരാപ്പുഴയിൽ നടുറോഡിൽ മാലിന്യം തള്ളി ; നാട്ടുകാർ വിവരം അറിയിച്ചതോടെ നഗരസഭാ ഉദ്യോ​ഗസ്ഥർ സ്ഥലത്തെത്തി  മാലിന്യം കൊണ്ടുവന്ന മിനിലോറി കസ്റ്റഡിയിലെടുത്തു; കോട്ടയം നഗരത്തിലെ മാലിന്യ നിക്ഷേപം മൂന്നാഴ്ചക്കകം നീക്കണമെന്ന ഹൈക്കോടതി വിധിക്ക് പിന്നാലെ നഗരത്തിൽ മാലിന്യം തള്ളാനെത്തിയത് തിരുനക്കരയിലെ ഹോട്ടൽ ഐക്കണിൽ നിന്ന്

സ്വന്തം ലേഖകൻ
കോട്ടയം : കോട്ടയം കാരാപ്പുഴയിൽ നടുറോഡിൽ ഹോട്ടലുകാർ മാലിന്യം തള്ളി. നാട്ടുകാർ വിവരം അറിയിച്ചതോടെ ന​ഗരസഭാ ഉദ്യോ​ഗസ്ഥർ സ്ഥലത്തെത്തി മാലിന്യം കൊണ്ടുവന്ന ലോറി കസ്റ്റഡിയിലെടുത്തു. കോട്ടയം നഗരത്തിലെ മാലിന്യ നിക്ഷേപത്തെക്കുറിച്ച് തേർഡ് ഐ ന്യൂസ് നല്കിയ ഹർജിയിൻമേൽ മൂന്നാഴ്ചക്കകം നഗരത്തിലെ മാലിന്യം നീക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. മാലിന്യ നീക്കത്തിനുള്ള നടപടികൾ നഗരസഭയിൽ നടന്നുവരവേയാണ് ഹോട്ടലുകാർ മാലിന്യം തള്ളാനെത്തിയത്

കോട്ടയം നഗരത്തിലെ ഹോട്ടൽ ഐക്കണിൽ നിന്നുള്ള മാലിന്യമാണ് നടുറോഡിൽ തള്ളിയതെന്ന് നഗരസഭ അധികൃതർ അറിയിച്ചു. തിങ്കളാഴ്ച ഉച്ചയോടെ കാരാപ്പുഴ മദർ തെരേസ റോഡിലായിരുന്നു സംഭവങ്ങൾ.

ഇത്തരത്തിൽ പ്രദേശത്ത് വാഹനങ്ങളിൽ മാലിന്യം കൊണ്ട് തള്ളുന്നത് നിത്യ സംഭവമാണ് . ഇതിനെതിര നാട്ടുകാർ പ്രതിഷേധിച്ചിരുന്നു. ഇതിനിടെയാണ് മാലിന്യവുമായി വാഹനം ഇവിടെ എത്തിയത്. നാട്ടുകാരുടെ പ്രതിഷേധം കണക്കിലെടുക്കാതെ ലോറിയിലുണ്ടായിരുന്നവർ മാലിന്യം നിക്ഷേപിച്ചു. .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് നാട്ടുകാർ വിവരം നഗരസഭ അധികൃതരെ അറിയിക്കുകയും അവർ സ്ഥലത്തെത്തി വാഹനം കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.