play-sharp-fill
കാരാപ്പുഴ സർവ്വീസ് സഹകരണ ബാങ്കിൽ കോടികളുടെ തട്ടിപ്പെന്ന വാർത്ത കെട്ടുകഥ; ഡയറക്ടർ ബോർഡ് അംഗങ്ങൾക്കടക്കം ലോൺ കുടിശ്ശികയുണ്ടെന്നും, ഇവർക്കെതിരെ നിയമ നടപടി സ്വീകരിച്ചെന്നും ബാങ്ക് പ്രസിഡൻറ്

കാരാപ്പുഴ സർവ്വീസ് സഹകരണ ബാങ്കിൽ കോടികളുടെ തട്ടിപ്പെന്ന വാർത്ത കെട്ടുകഥ; ഡയറക്ടർ ബോർഡ് അംഗങ്ങൾക്കടക്കം ലോൺ കുടിശ്ശികയുണ്ടെന്നും, ഇവർക്കെതിരെ നിയമ നടപടി സ്വീകരിച്ചെന്നും ബാങ്ക് പ്രസിഡൻറ്

സ്വന്തം ലേഖകൻ

കോട്ടയം: കാരാപ്പുഴ സർവ്വീസ് സഹകരണ ബാങ്കിലെ കോടികളുടെ തട്ടിപ്പെന്ന വാർത്ത കെട്ടുകഥയെന്ന് ബാങ്ക് പ്രസിഡൻറ് എം. എൻ. മുരളിധരൻ തേർഡ് ഐ ന്യൂസിനോട് വ്യക്തമാക്കി . 73 കോടി രൂപയുടെ നീക്കിയിരിപ്പ് ബാങ്കിന് ഉണ്ടെന്നും ഡയറക്ടർ ബോർഡ് അംഗങ്ങളിൽ ചിലർക്ക് ലോൺ കു‌ടിശികയുണ്ടെന്നും ഇതാണ് ബാങ്ക് പ്രതിസന്ധിയിലാണെന്ന വാർത്തയ്ക്ക് പിന്നിലെ കഥയെന്നും പ്രസിഡൻ്റ് പറഞ്ഞു.

കാരാപ്പുഴ സർവ്വീസ് സഹകരണ ബാങ്ക് ന​ഗരത്തിൽ അറിയപ്പെടുന്ന ഒരു സ്ഥാനപമെന്ന നിലയിൽ നിലകൊള്ളുന്നതാണ്. തിരുനക്കര പടിഞ്ഞാറെഭാ​ഗത്ത് സാധാരണക്കാരായ ജനങ്ങൾക്ക് വീട് വെയ്ക്കാനും , വിവാഹ ആവശ്യങ്ങൾക്കും മറ്റും ലോണുകൾ നല്കുകയും നല്ല രീതിയിൽ പ്രവർത്തിക്കുന്നതുമായ ഒരു സ്ഥാപനമാണിത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആരോപണമുന്നയിക്കുന്ന തൽപര കക്ഷികൾക്ക് ബാങ്കിന്റെ പ്രവർത്തനത്തിലുണ്ടാകുന്ന അസ്വാരസ്യങ്ങൾ തന്നെയാവാം ഇത്തരത്തിലൊരു ആരേപണത്തിന് പിന്നിലെന്ന് കരുതേണ്ടിയിരിക്കുന്നു.

നാല് ബ്രാഞ്ചുകളും, സൂപ്പർ മാർക്കറ്റും, നീതി മെഡിക്കൽ സ്റ്റോറും ബാങ്കിൻ്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ടെന്നും പതിറ്റാണ്ടുകളുടെ പാരമ്പര്യവും വിശ്വാസ്യതയുമാണ് ബാങ്കിനുള്ളതെന്ന് തല്പരകക്ഷികൾ മനസിലാക്കണമെന്നും പ്രസിഡൻ്റ് പറഞ്ഞു.