play-sharp-fill
സൂം മീറ്റിങ് വിളിച്ച്‌ കോണ്‍ഗ്രസ്; ക്യാമ്പ് ചെയ്ത് യെദിയൂരപ്പയും ബൊമ്മൈയും; വാതില്‍ തുറന്നിട്ട് കുമാരസ്വാമി; ക‍ര്‍ണാടകയില്‍ ഇക്കുറി ആര്‍ക്കെങ്കിലും കേവല ഭൂരിപക്ഷം നേടാനാകുമോ..? അതോ   തൂക്കുമന്ത്രിസഭയോ…? വിധിയെഴുത്ത് ഉടൻ….

സൂം മീറ്റിങ് വിളിച്ച്‌ കോണ്‍ഗ്രസ്; ക്യാമ്പ് ചെയ്ത് യെദിയൂരപ്പയും ബൊമ്മൈയും; വാതില്‍ തുറന്നിട്ട് കുമാരസ്വാമി; ക‍ര്‍ണാടകയില്‍ ഇക്കുറി ആര്‍ക്കെങ്കിലും കേവല ഭൂരിപക്ഷം നേടാനാകുമോ..? അതോ തൂക്കുമന്ത്രിസഭയോ…? വിധിയെഴുത്ത് ഉടൻ….

സ്വന്തം ലേഖിക

ബംഗളൂരു: ജനവിധിയറിയാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ കോണ്‍ഗ്രസ്, ബിജെപി, ജെഡിഎസ് ക്യാംപുകളില്‍ കരുനീക്കങ്ങള്‍ സജീവം.

തൂക്കു സഭയ്ക്കുള്ള സാധ്യത പ്രവചിക്കുന്ന എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെ ബെഗളൂരു കേന്ദ്രീകരിച്ചുള്ള തിരക്കിട്ട ചര്‍ച്ചകളാണ് നടക്കുന്നത്. ഇരുകൂട്ടരും സമീപിച്ചിട്ടുണ്ടെന്നും തന്‍റെ ആവശ്യം അംഗീകരിക്കുന്നവരുമായി സഹകരിക്കുമെന്നും ജെഡിഎസ് നേതാവ് എച്ച്‌.ഡി കുമാരസ്വാമി വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജനവിധിയില്‍ എന്നും നാടകീയത ഒളിച്ച്‌ വയ്ക്കുന്ന ക‍ര്‍ണാടകയില്‍ ഇക്കുറി ആര്‍ക്കെങ്കിലും കേവല ഭൂരിപക്ഷം നേടാനാകുമോ? അതോ ഇക്കുറിയും തൂക്കുസഭയ്ക്കാണോ സാധ്യത? തെരഞ്ഞെടുപ്പിന്‍റെ കേളികൊട്ട് തുടങ്ങിയത് മുതല്‍ ഉയ‍ര്‍ന്ന് കേള്‍ക്കുന്ന് ഈ ചോദ്യങ്ങള്‍ക്ക് എക്സിറ്റ് പോള്‍ ഫലങ്ങള്‍ക്കും കൃത്യമായ സൂചന നല്‍കാനായിട്ടില്ല.

എക്സിറ്റ് പോള്‍ ഫലങ്ങളില്‍ പകുതിയും തൂക്കുസഭയ്ക്കുള്ള സാധ്യത പ്രവചിച്ചതോടെ വിലപേശല്‍ തന്ത്രവുമായി ജെഡിഎസ് രംഗത്തെത്തിക്കഴിഞ്ഞു. അധികാരം പിടിക്കാന്‍ ആരുമായും സഖ്യത്തിന് തയ്യാറെന്ന് ജെഡിഎസ് നേതാവ് എച്ച്‌ ഡി കുമാരസ്വാമി.

ബിജെപിയും കോണ്‍ഗ്രസും പിന്തുണ തേടി സമീപിച്ചിട്ടുണ്ടെന്നും 50ലേറെ സീറ്റുകള്‍ നേടി നിര്‍ണായക ശക്തി ആകുമന്നും കുമാരസ്വാമി അവകാശപ്പെട്ടു. അതേസമയം ആരുമായും ധാരണയിലെത്തിയിട്ടില്ലെന്നും അന്തിമ ഫലം പുറത്ത് വന്നശേഷം മാത്രമേ ഇത് സംബന്ധിച്ച തീരുമാനം ഉണ്ടാവൂ എന്നും ജെഡിഎസ് സംസ്ഥാന പ്രസിഡന്‍റ് സി എം ഇബ്രാഹിം പറഞ്ഞു.