play-sharp-fill
കൈരളി ടി.എം ടി സ്റ്റീല്‍ ബാര്‍സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഹുമയൂണ്‍ കള്ളിയത്തിനെ ഇന്റലിജന്‍സ് അറസ്റ്റ് ചെയ്തു: നൂറുകോടിയോളം രൂപയുടെ നികുതി വെട്ടിപ്പ് നടത്തിയതിനാണ് അറസ്റ്റ്

കൈരളി ടി.എം ടി സ്റ്റീല്‍ ബാര്‍സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഹുമയൂണ്‍ കള്ളിയത്തിനെ ഇന്റലിജന്‍സ് അറസ്റ്റ് ചെയ്തു: നൂറുകോടിയോളം രൂപയുടെ നികുതി വെട്ടിപ്പ് നടത്തിയതിനാണ് അറസ്റ്റ്

സ്വന്തം ലേഖകൻ
തിരുവനന്തപുരം:മുന്‍നിര സ്റ്റീല്‍ കമ്ബനിയായ കൈരളി ടി.എം ടി സ്റ്റീല്‍ ബാര്‍സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഹുമയൂണ്‍ കള്ളിയത്തിനെ ഡയറക്ടറെറ്റ് ജനറല്‍ ഓഫ് ജിഎസ്ടി ഇന്റലിജന്‍സ് അറസ്റ്റ് ചെയ്തു.നൂറുകോടിയോളം രൂപയുടെ നികുതി വെട്ടിപ്പ് നടത്തിയതിനാണ് തിരുവനന്തപുരത്ത് വെച്ച് അറസ്റ്റ് ചെയ്ത്.

അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിനു മുന്‍പില്‍ ഹാജരാക്കിയ ഹുമയൂണ്‍ കള്ളിയത്തിനെ കോടതി പതിനാലു ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ഒന്നര വര്‍ഷത്തോളം നീണ്ട നിരീക്ഷണത്തിന്നൊടുവിലാണ് ഹുമയൂണ്‍ കള്ളിയത്തിനെ ഇന്നു അറസ്റ്റ് ചെയ്തത്.


മോഹന്‍ലാല്‍ ബ്രാന്‍ഡ് അംബാസഡര്‍ ആയ സ്റ്റീല്‍ കമ്ബനിയാണ് കൈരളി ടിഎംടി സ്റ്റീല്‍ കമ്ബനി. ഇവരുടെ പരസ്യ ചിത്രങ്ങളില്‍ തുടരെ പ്രത്യക്ഷപ്പെടുന്നതും ഈ മെഗാ താരം തന്നെയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്റ്റീല്‍ വ്യവസായത്തില്‍ 125 വര്‍ഷത്തിലേറെ നീണ്ട പാരമ്ബര്യമാണ് കൈരളി ടി.എം ടി സ്റ്റീല്‍ ബാര്‍സിന് ഉള്ളത്. ദക്ഷിണേന്ത്യയിലെ ഗുണനിലവാരമുള്ള ടിഎംടി സ്റ്റീല്‍ ബാറുകളുടെ മുന്‍നിര നിര്‍മ്മാതാക്കളും ഒന്നാം സ്ഥാനക്കാരുമാണ് ഈ കമ്ബനി. പാലക്കാടും സേലത്തും സ്വന്തമായി ഫാക്ടറികള്‍ ഉള്ള കമ്ബനി കൂടിയാണിത്.

കേരളത്തിലെ ബിസിനസ് ലോകത്തെ മൊത്തം ഞെട്ടിച്ചാണ് കേന്ദ്ര ഡയറക്ടറെറ്റ് ജനറല്‍ ഓഫ് ജിഎസ്ടി ഇന്റലിജന്‍സ് പൊടുന്നനെയുള്ള അറസ്റ്റ് നീക്കം നടത്തിയത്. 85 കോടി രൂപയുടെ ടാക്‌സ് വെട്ടിപ്പ് ആണ് നടത്തിയതെങ്കിലും വെട്ടിപ്പ് നൂറു കോടിയും കടക്കുമെന്നാണ് കേന്ദ്ര ജിഎസ്ടി അധികൃതരുടെ നിഗമനം. അതുകൊണ്ട് തന്നെയാണ് കടുത്ത നടപടികളിലേക്കും, അറസ്റ്റിലേക്കും കേന്ദ്ര ജിഎസ്ടി വൃത്തങ്ങള്‍ നീങ്ങിയത്.

കള്ള ബില്‍ അടച്ച്‌ ടാക്‌സ് ക്രെഡിറ്റ് ഉണ്ടാക്കും സാധനങ്ങള്‍ ഷോപ്പില്‍ നിന്ന് പോകാതെ തന്നെയാണ് ഇവര്‍ ബില്‍ അടിച്ചു കൊണ്ടിരുന്നത്. ഇത് നിരന്തരം ഇവര്‍ ചെയ്തു കൊണ്ടിരുന്നു. ഇതോടെ വളരെ ചെറിയ ജിഎസ്ടി വിഹിതമാണ് സര്‍ക്കാരിലേക്ക് പോയത്. ഇത് മനസിലാക്കി രണ്ടു തവണ കേന്ദ്ര ജിഎസ്ടി അധികൃതര്‍ കൈരളി ടി.എം ടി സ്റ്റീല്‍ ബാര്‍സില്‍ റെയ്ഡ് നടത്തിയിരുന്നു. ഇതോടെ വിശദാംശങ്ങള്‍ മനസിലാക്കിയാണ് ഹുമയൂണ്‍ കള്ളിയത്തിനെ ഇന്നു അറസ്റ്റ് ചെയ്യുകയും റിമാന്‍ഡ് ചെയ്യുകയും ചെയ്തത്.