കാപ്പി പൊടിയിലും മായം: കാലിത്തീറ്റയിൽ ഉപയോഗിക്കുന്ന കാപ്പിത്തൊലി കാപ്പി പൊടിയിൽ ചേർക്കുന്നു: ഇക്കാര്യം പുറത്തായത് കാലിത്തീറ്റ കമ്പനിക്ക് കാപ്പിത്തൊലി കിട്ടാതായപ്പോൾ: ഭക്ഷ്യ സുരക്ഷാ വകുപ്പ് അന്വേഷിക്കണമെന്ന് ആവശ്യം
കോട്ടയം: കാപ്പിപ്പൊടിയിൽ മായം ചേർക്കുന്നതായി സംശയം. കാപ്പിക്കുരു കുത്തുമ്പോൾ കിട്ടുന്ന കാപ്പിതൊലിയു൦ പൊടിയാക്കി വിൽക്കുന്നു എന്നാണ് ആരോപണം. വിപണിയിൽ കാപ്പികുരു വില ഉയർന്നതോടെയാണ് കാപ്പിത്താലിയും പൊടിച്ച് ചേർക്കുന്നത്.
കാപ്പികുരു കുത്തുപോൾ അവശിഷ്ടമായി വരുന്ന കാപ്പി തൊലിയു൦ പൊടിച്ച് വിൽക്കുന്നത് വ്യാപകമായിട്ടുണ്ടന്ന് ജില്ല ഭക്ഷ്യോപദേശക വിജിലൻസ് സമതി അ൦ഗ൦ എബി ഐപ്പ് ആരോപിച്ചു.
മുൻകാലങ്ങളിൽ ഇത്തരം തൊലികൾ തമിഴ്നാട്ടിലേക്ക് കൊണ്ടുപോയി കാലിതീറ്റയിൽ ചേർക്കാൻ ഉപയോഗിച്ചിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാൽ ഇപ്പോൾ ഇത് കിട്ടാനില്ല എന്ന് കാപ്പിത്തൊലി വാങ്ങാൻ വരുന്നഏജന്റുമാരു൦ പറയുന്നു കാപ്പി പോടിയിൽ വ്യാപകമായി മായ൦ചേർക്കുന്ന സാഹചരൃത്തിൽ ഭക്ഷ്യ സുരക്ഷ വകുപ്പ് പരിശോധന കർശനമാക്കണ൦ എന്നാണ് അവശ്യ൦.
കാപ്പിത്തൊലിക്കും കാപ്പിക്കുരുവിന്റെ വില നൽകി വാങ്ങേണ്ട ഗതികേടിലാണ് ഉപഭോക്താക്കൾ .
ഏതൊക്കെ കമ്പനിയുടെ കാപ്പിപൊടിയിലാണ് കാപ്പിത്തൊലി ചേർക്കുന്നതെന്ന് വ്യക്തമല്ല. കാപ്പി പൊടിയുടെ രുചി വ്യത്യാസത്തിൽ നിന്ന് മായം ചേർത്തിട്ടുണ്ടോ എന്ന് മനസിലാക്കാം.