കാപ്പ നിയമ ലംഘനം: 9 മാസത്തേക്ക് ജില്ലയിൽ നിന്ന് പുറത്താക്കിയ പ്രതിയെ കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തു
കോട്ടയം: ക്രിമിനല്‍ കേസുകളിലെ പ്രതിയായ കോട്ടയം, കുടമാളൂർ സ്വദേശി ലോജി ജെയിംസ് (29) നെ കാപ്പ നിയമം ലംഘിച്ചതിന് കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തു. കോട്ടയം വെസ്റ്റ്, പാലാ, മേലുകാവ് എന്നീ സ്റ്റേഷനുകളിൽ കൊലപാതകം, കൊലപാതക ശ്രമം, അടിപിടി, മോഷണം തുടങ്ങി നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്.
ജില്ലാ പോലീസ് മേധാവി കെ.കാർത്തിക് സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കാപ്പാ നിയമ പ്രകാരം ഒൻപത് മാസക്കാലത്തേക്ക് ജില്ലയിൽ നിന്നും ഇയാളെ നാടുകടത്തിക്കൊണ്ട് ഉത്തരവാകുകയായിരുന്നു. എന്നാൽ പ്രതി ഈ ഉത്തരവ് ലംഘിച്ച് ജില്ലയിലേക്ക് കടന്നതായി എസ്പിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കോട്ടയം വെസ്റ്റ് പോലീസ് നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Third Eye News Live
0