play-sharp-fill
വനിതാ ഗുണ്ടയായ യുവതിയെ കാപ്പ നിയമപ്രകാരം കോട്ടയം ജില്ലയിൽ നിന്നും പുറത്താക്കി

വനിതാ ഗുണ്ടയായ യുവതിയെ കാപ്പ നിയമപ്രകാരം കോട്ടയം ജില്ലയിൽ നിന്നും പുറത്താക്കി

തലയോലപ്പറമ്പ് : ചെമ്പ് സ്വദേശിനിയായ യുവതിയെ കാപ്പ നിയമപ്രകാരം കോട്ടയം ജില്ലയിൽ നിന്നും പുറത്താക്കി.

ചെമ്പ് ബ്രഹ്മമംഗലം മണിയൻകുന്നേൽ വീട്ടിൽ അഞ്ജന ആർ.പണിക്കർ (36) നെയാണ് കാപ്പ നിയമപ്രകാരം കോട്ടയം ജില്ലയിൽ നിന്നും ഒന്‍പത് മാസത്തേക്ക് നാടുകടത്തിയത്.

ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇവര്‍ക്ക് തലയോലപ്പറമ്പ്, ഏറ്റുമാനൂർ, എറണാകുളം ജില്ലയിലെ പെരുമ്പാവൂർ, മൂവാറ്റുപുഴ,കോടനാട്, ആലപ്പുഴ ജില്ലയിലെ എടത്വ, പത്തനംതിട്ട ജില്ലയിലെ കീഴ് വായ്പൂർ, ഇടുക്കി ജില്ലയിലെ കരിങ്കുന്നം, കണ്ണൂർ ജില്ലയിലെ പയ്യന്നൂർ എന്നീ സ്റ്റേഷനുകളിൽ ആളുകൾക്ക് വിദേശ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്ത നിരവധി ക്രിമിനൽ കേസുകൾ നിലവിലുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജനങ്ങളുടെ സ്വൈര്യ ജീവിതത്തിന് തടസ്സം സൃഷ്ടിക്കുന്ന തരത്തിലുള്ള നിരന്തര കുറ്റവാളികൾക്കെതിരെ ശക്തമായ നിയമനടപടികളാണ് ജില്ലാ പോലീസ് സ്വീകരിച്ചു വരുന്നത്. തുടർന്നും ഇത്തരക്കാർക്കെതിരെ കാപ്പാ പോലുള്ള ശക്തമായ നിയമങ്ങളുടെ സ്വീകരിക്കുമെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു.