play-sharp-fill
കാന്താരയിലെ ‘വരാഹ രൂപം’, എന്ന ഗാനത്തിനെതിരെ കോപ്പിയടി ആരോപണവുമായി തൈക്കുടം ബ്രിഡ്ജ്; തൈക്കുടം ബാന്‍ഡിന്റെ ‘നവരസം’ ഗാനവുമായി സാമ്യതകളേറെ; ക്രെഡിറ്റും നഷ്ടപരിഹാരവും പ്രധാന ആവശ്യങ്ങള്‍; കന്നട- മലയാളം സിനിമാ സംഗീത മേഖലയില്‍ ചര്‍ച്ചകള്‍ സജീവം

കാന്താരയിലെ ‘വരാഹ രൂപം’, എന്ന ഗാനത്തിനെതിരെ കോപ്പിയടി ആരോപണവുമായി തൈക്കുടം ബ്രിഡ്ജ്; തൈക്കുടം ബാന്‍ഡിന്റെ ‘നവരസം’ ഗാനവുമായി സാമ്യതകളേറെ; ക്രെഡിറ്റും നഷ്ടപരിഹാരവും പ്രധാന ആവശ്യങ്ങള്‍; കന്നട- മലയാളം സിനിമാ സംഗീത മേഖലയില്‍ ചര്‍ച്ചകള്‍ സജീവം

സ്വന്തം ലേഖകന്‍

തിരുവനന്തപുരം: കാന്താരയിലെ ‘വരാഹ രൂപം’ പാട്ടിനെതിരെ കോപ്പിയടി ആരോപണം ഉന്നയിച്ച് പ്രമുഖ സംഗീത ബാന്‍ഡ് തൈക്കുടം ബ്രിഡ്ജ്. ‘വരാഹ രൂപം എന്ന പാട്ട് തൈക്കുടം ബ്രിഡ്ജിന്റെ നവരസം എന്ന പാട്ടിന്റെ 90 ശതമാനം ഓര്‍ക്കസ്ട്രല്‍ അറേഞ്ച്‌മെന്റിന്റെ ക്രെഡിറ്റ് കൊടുക്കാതെ ഉണ്ടാക്കിയ കോപ്പി ആണെന്നും ഒരേരാഗം ആയതു കൊണ്ട് വെറുതെ തോന്നുന്നതൊന്നും അല്ലെന്നും ഗായകന്‍ ഹരീഷ് ശിവരാമകൃഷ്ണന്‍ ഉള്‍പ്പെടെയുള്ളവര്‍ പറയുന്നു.

വിഷയത്തില്‍ നിയമനടപടി സ്വീകരിക്കുമെന്ന് തൈക്കുടം ബ്രിഡ്ജ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.’ഞങ്ങളുടെ നവരസം പാട്ടാണ് വരാഹ രൂപത്തിന് പ്രചോദനം. അവര്‍ ചെയ്തു വന്നവസാനം നവരസത്തിലോട്ട് എന്റ് ചെയ്തതാണ്. പക്ഷേ ഞങ്ങളോട് അത് പറയുകയോ ലൈസന്‍സ് ചോദിക്കുകയോ ക്രെഡിറ്റ് തരികയോ ചെയ്യാതെയാണ് പാട്ട് റിലീസ് ചെയ്തത്. ഇതിനെതിരെ ഒരുപാട് പേര്‍ രംഗത്തെത്തിയിട്ടും കാന്താരയുടെ ഓഫീഷ്യല്‍ പേജിനകത്തുപോലും നമുക്ക് ക്രെഡിറ്റ് തന്നിട്ടില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഞങ്ങളുടെ നവരസം പ്രചോദനമാണെന്ന് പോലും അജനീഷ് ലോകേഷ് പറഞ്ഞിട്ടില്ല. കന്നഡ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം അത് നിഷേധിച്ചിട്ടുണ്ട്. ഇത്രയൊക്കെ ഞങ്ങളുടെ കണ്ടന്റ് എടുത്തിട്ടും നമുക്ക് ക്രെഡിറ്റും തന്നിട്ടില്ല. ഇത് നവരസം തന്നെയാണല്ലോ ഇതിനകത്ത് എന്താണ് വ്യത്യാസം എന്ന് ചോദിച്ച് ഒരുപാട് സംഗീതജ്ഞരും ഞങ്ങളെ സമീപിക്കുന്നുണ്ട്. നമ്മള്‍ റൈറ്റ്‌സ് കൊടുത്തിട്ടാണ് അവര്‍ പാട്ടിറക്കിയതെന്നാണ് എല്ലാവരും വിചാരിച്ചത്.

കാന്താരയുടെ പിന്നണി പ്രവര്‍ത്തകരുമായി ബന്ധപ്പെട്ടപ്പോള്‍ ഇത് ഒത്തുതീര്‍പ്പാക്കന്‍ അവര്‍ക്ക് താല്പര്യമുണ്ടായിരുന്നു. നിലവില്‍ ഞങ്ങളുടെ അഭിഭാഷകരാണ് അവരോട് സംസാരിക്കുന്നത്. ഞങ്ങള്‍ ഒത്തിരി കഷ്ടപ്പെട്ടാണല്ലോ ആ ഗാനം പുറത്തുവിട്ടത്. അത് ആര്‍ക്കും ഫ്രീ ആയി കൊടുക്കാന്‍ പറ്റില്ലല്ലോ. അതുകൊണ്ട് ഞങ്ങള്‍ക്ക് ക്രെഡിറ്റും നഷ്ടപരിഹാരവും തന്നേപറ്റൂ. ക്രെഡിറ്റ് ആണ് ഞങ്ങളുടെ ആദ്യ ആവശ്യം’, തൈക്കുടം ബ്രിഡ്ജ് പറയുന്നു.