കണ്ണൂരിൽ ട്രെയിൻ്റെ ബോഗിക്ക് തീവച്ച സംഭവം; തീപ്പെട്ടി ഉരച്ച് സീറ്റ് കുത്തി കീറുകയായിരുന്നു; എലത്തൂരുമായി സംഭവത്തിന് ബന്ധമില്ലെന്ന് ഐ ജി

കണ്ണൂരിൽ ട്രെയിൻ്റെ ബോഗിക്ക് തീവച്ച സംഭവം; തീപ്പെട്ടി ഉരച്ച് സീറ്റ് കുത്തി കീറുകയായിരുന്നു; എലത്തൂരുമായി സംഭവത്തിന് ബന്ധമില്ലെന്ന് ഐ ജി

സ്വന്തം ലേഖകൻ

കണ്ണൂർ: ട്രെയിനിലെ സീറ്റ് കുത്തിക്കീറി ചകിരിവാരി പുറത്തിട്ടാണ് കണ്ണൂർ റെയിൽവേ സ്റ്റേഷനിലെ എട്ടാം നമ്പർ യാർഡിൽ നിർത്തിയിട്ട കണ്ണൂർ – ആലപ്പുഴ എക്സിക്യൂട്ടീവ് ട്രെയിനിൻ്റെ ബോഗിക്ക് തീയിട്ടതതെന്ന് പ്രതി. തീപ്പെട്ടി ഉരച്ച് സീറ്റ് കുത്തി കീറുകയായിരുന്നുവെന്ന് അറസ്റ്റിലായ പ്രസൂൺജിത്ത് സിദ്ഗർ (40) പറഞ്ഞു.

അതേ സമയം കണ്ണൂരില്‍ നിര്‍ത്തിയിട്ടിരുന്ന ട്രെയിനിന് തീ വെച്ചത് കസ്റ്റഡിയിലെടുത്ത പശ്ചിമ ബംഗാള്‍ സ്വദേശി പുഷന്‍ജിത് സിദ്ഗർ തന്നെയെന്ന് ഐജി നീരജ് ഗുപ്ത. മൂന്ന് ദിവസം മുന്‍പാണ് പ്രതി തലശേരിയില്‍ എത്തിയത്. അവിടെ നിന്നും കാല്‍ നടയായാണ് കണ്ണൂരിലെത്തിയത്. പ്രതിക്ക് ബീഡി വലിക്കുന്ന സ്വഭാവമുണ്ട്. അതിനായി സൂക്ഷിച്ച തീപ്പെട്ടി ഉപയോ​ഗിച്ചാണ് ഇയാള്‍ ട്രെയിനില്‍ തീവെച്ചിരിക്കുന്നതെന്നും ഐജി പറഞ്ഞു. എലത്തൂർ തീവെപ്പ് കേസുമായി ഇതിന് ബന്ധമില്ല. ഇയാളെ അറസ്റ്റ് ചെയ്യുന്നതടക്കമുള്ള നടപടിയിലേക്ക് നീങ്ങുകയാണെന്നും ഐജി പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്ഥിരമായി ബീഡി വലിക്കുന്നതു കൊണ്ടു കൈയ്യിൽ തീപ്പെട്ടിയുണ്ടായിരുന്നു. ഇതുപയോഗിച്ചാണ് തീ കൊളുത്തിയതെന്ന് പശ്ചിമ ബംഗാൾ സ്വദേശിയായ പ്രതി അന്വേഷണ സംഘത്തോട് വ്യക്തമാക്കിയിരുന്നു. ബോഗിക്ക് തീയിടാൻ പെട്രോളോ ഡീസലോ മണ്ണെണ്ണയോ ഉപയോഗിച്ചിട്ടില്ല. കൈയ്യിലുള്ള സ്റ്റീൽ പാത്രം ഭക്ഷണം വാങ്ങാനാണ് ഉപയോഗിച്ചിരുന്നത്. ഇതാണ് പെട്രോൾ കാനായി തോന്നിയത്. തീവെച്ചതിനു ശേഷം എട്ടാം നമ്പർ ഫ്ലാറ്റ് ഫോമിലൂടെ രക്ഷപ്പെടുകയായിരുന്നുവെന്നാണ് പിടിയിലായ പ്രസൂൺജിത്ത് സിദ് ഗർ അന്വേഷണ സംഘത്തോട് പറഞ്ഞു.

ഭിക്ഷാടകരെ ഒന്നും നൽകാതെ ആട്ടിപ്പായിക്കുന്ന മലയാളികളുടെ മോശം പെരുമാറ്റം തന്നിൽ വൈരാഗ്യം സൃഷ്ടിച്ചു. എറണാകുളത്ത് നിന്ന് മൂന്ന് ദിവസം മുൻപാണ് തലശേരിയിലെത്തിയത്. തലശേരിയിൽ നിന്നും ആരും സഹായിക്കാതെ പട്ടിണിയിലായപ്പോൾ കണ്ണൂർ റെയിൽവെ സ്റ്റേഷനിലേക്ക് പോകാൻ തീരുമാനിച്ചു. ബസിന് കാശില്ലാത്തതിനാൽ തലശേരിയിൽ നിന്നും നടന്നാണ് എത്തിയതെന്ന് പ്രതി മൊഴി നൽകി.

കഷ്ടപ്പെട്ടു കണ്ണൂരിലെത്തിയപ്പോൾ സ്ഥിതി കൂടുതൽ കഷ്ടമായെന്ന് പ്രസൂൺജിത്ത് സിദ്ഗർ പോലീസിനോട് പറഞ്ഞു. ഭാരത് പെട്രോളിയം ജീവനക്കാരും റെയിൽവെ പോലിസും ഭിക്ഷയാചിച്ചു നടന്ന തന്നെ ആട്ടിപ്പായിച്ചു. യാത്രക്കാരും ഒന്നും തന്നില്ല. കൈയ്യിൽ കാശില്ലാത്തതിന്റെ മനോവിഷമവും വിശപ്പും ഭ്രാന്തമായ അവസ്ഥയിലെത്തിച്ചു. ഇതു പകയായി മാറുകയായിരുന്നുവെന്ന് പ്രതിയുടെ മൊഴിയിൽ വ്യക്തമാക്കുന്നുണ്ട്.