ബം​ഗളൂരുവിൽ ഇരുചക്രവാഹനത്തിൽ ട്രക്കിടിച്ച് മലയാളി വിദ്യാർത്ഥിനിയ്ക്ക് ദാരുണാന്ത്യം; മരിച്ചത് കണ്ണൂർ സ്വദേശിനിയായ പത്തൊൻപതുകാരി

ബം​ഗളൂരുവിൽ ഇരുചക്രവാഹനത്തിൽ ട്രക്കിടിച്ച് മലയാളി വിദ്യാർത്ഥിനിയ്ക്ക് ദാരുണാന്ത്യം; മരിച്ചത് കണ്ണൂർ സ്വദേശിനിയായ പത്തൊൻപതുകാരി

സ്വന്തം ലേഖകൻ

കണ്ണൂർ: മലയാളി വിദ്യാർത്ഥിനി ബെം​ഗളൂരുവിൽ വാഹനാപകടത്തിൽ മരിച്ചു. ഇരിട്ടി കച്ചേരിക്കടവ് സ്വദേശിനിയായ തേക്കേൽ വീട്ടിൽ സജിമോൻ-ജിലു ദമ്പതികളുടെ മകൾ അഷ്മിത സജി(19) ആണ് മരിച്ചത്. അഷ്മിത സഞ്ചരിച്ച ഇരുചക്രവാഹനത്തിൽ ട്രക്കിടിച്ചാണ് അപകടം. കർണാടക കോളേജിൽ ഫാം ഡി മൂന്നാം വർഷ വിദ്യാർത്ഥിനിയാണ് അഷ്മിത.

അഷ്മിതയുടെ മാതാപിതാക്കൾ വിദേശത്താണ്. വിവരമറിഞ്ഞ് ഇരുവരും ബെം​ഗളൂരുവിലേക്ക് തിരിച്ചിട്ടുണ്ട്. സഹോദരൻ ആശിഷ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംസ്ഥാനത്ത് രണ്ട് വാഹനാപകടങ്ങളിലായി ഒരു കുട്ടിയടക്കം നാല് പേർ മരിച്ചു. കണ്ണൂർ കണ്ണാടപ്പറമ്പിൽ സ്കൂട്ടർ വൈദ്യുതി പോസ്റ്റിൽ ഇടിച്ചാണ് രണ്ട് പേർ മരിച്ചത്. കാട്ടാമ്പളളി ഇടയിൽ പീഠിക സ്വദേശികളായ അജീർ(26), ബന്ധു റാഫിയ (5) എന്നിവരാണ് മരിച്ചത്.

ബന്ധുവീട്ടിൽ നിന്ന് കാട്ടാമ്പളളിയിലേക്ക് തിരിച്ച് പോകുന്നതിനിടെ ഇന്നലെ രാത്രി പത്തോടെയാണ് അപകടമുണ്ടായത്. തൃശൂർ നാട്ടികയിൽ മലപ്പുറം സ്വദേശികളായ രണ്ടു പേർ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചു. മൂന്ന് പേർക്ക് ​ഗുരുതര പരുക്കേറ്റു. കൊടൈക്കനാലിൽ വിനോദയാത്ര പോയി തിരിച്ചുവരുന്നതിനിടെയാണ് അപകടം. മലപ്പുറം തിരൂർ സ്വദേശികളാണ് ഇരുവരും