പ്രധാന വകുപ്പുകളുടെയും സർക്കാരിന്റെ സാമ്പത്തിക പദ്ധതികളുടെയും ബിൽ തുക സ്വന്തം അക്കൗണ്ടിലേക്ക് മാറ്റി; കണ്ണൂർ ജില്ല ട്രഷറിയിലെ സീനിയർ അക്കൗണ്ടൻറ് നിതിൻരാജിന് തട്ടിപ്പ് ഒരാദ്യസംഭവമല്ല; ജില്ല ട്രഷറിയിലെ വിജിലൻസ് റെയ്ഡിൽ കണ്ടെത്തിയത് ഗുരുതര ക്രമക്കേട്
സ്വന്തം ലേഖകൻ
കണ്ണൂർ: ജില്ല ട്രഷറിയിൽ വിജിലൻസ് റെയ്ഡ്. ലക്ഷങ്ങളുടെ സാമ്പത്തിക തട്ടിപ്പ് വിജിലൻസ് പിടികൂടി. സോഫ്റ്റ്വെയറിൽ ക്രമക്കേട് നടത്തി സീനിയർ അക്കൗണ്ടൻറ് നിതിൻരാജാണ് തട്ടിപ്പ് നടത്തിയത്.
പ്രധാന വകുപ്പുകളുടെയും സർക്കാരിന്റെ ചില സാമ്പത്തിക പദ്ധതികളുടെയും അടക്കം ബിൽ തുക ഇയാൾ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയതായി കണ്ടെത്തി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സമാന തട്ടിപ്പ് നടത്തിയതിനെ തുടർന്ന് നിലവിൽ ഇയാൾ സസ്പെൻഷനിലാണ്.
ഇതിനുപിന്നാലെ നടത്തിയ പരിശോധനയിലാണ് കൂടുതൽ ക്രമക്കേടുകൾ കണ്ടെത്തിയത്. ഇതുസംബന്ധിച്ച് ജില്ല ട്രഷറി ഓഫിസർ കണ്ണൂർ ടൗൺ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
വിജിലൻസ് ഡിവൈ.എസ്.പി ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തിൽ വെള്ളിയാഴ്ച 11ന് തുടങ്ങിയ പരിശോധന ഉച്ചക്ക് മൂന്നുവരെ നീണ്ടു.
തിരുവനന്തപുരത്തും കൊച്ചിയിലും നടന്ന ട്രഷറി തട്ടിപ്പുകൾക്ക് സമാനമായ സംഭവമാണ് കണ്ണൂരിലുമുണ്ടായിരിക്കുന്നത്.