കഴുത്തറുത്തു കൊല്ലും; കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ പോലീസ് ഉദ്യോഗസ്ഥർക്ക് തീവ്രവാദകേസ് പ്രതികളിൽ നിന്ന് ഭീഷണി; പോലീസ് കേസെടുത്തു

കഴുത്തറുത്തു കൊല്ലും; കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ പോലീസ് ഉദ്യോഗസ്ഥർക്ക് തീവ്രവാദകേസ് പ്രതികളിൽ നിന്ന് ഭീഷണി; പോലീസ് കേസെടുത്തു

സ്വന്തം ലേഖകൻ

കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ പോലീസ് ഉദ്യോഗസ്ഥർക്ക് തീവ്രവാദകേസ് പ്രതികളിൽ നിന്ന് ഭീഷണി. കഴുത്തറത്തു കൊല്ലുമെന്ന് എന്‍ഐഎ കേസിൽ തീവ്രവാദ സംഘടനയുമായി ബന്ധമുളള തടവുകാരൻ കണ്ണൂര്‍ നാറാത്ത് സ്വദേശി മുഹമ്മദ് പോളക്കണ്ടി ഭീഷണി മുഴക്കി.

ഇയാള്‍ക്കെതിരെ ജോയന്റ് സൂപ്രണ്ട് കണ്ണൂര്‍ ടൗണ്‍ പോലിസില്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് പോലീസ് കേസെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രാര്‍ത്ഥനയ്ക്കു വിട്ട രീതി ശരയില്ലെന്നു ആരോപിച്ചാണ് മുഹമ്മദ് ജയില്‍ ഉദ്യോഗസ്ഥനെ കഴുത്തറത്തു കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയത്. ജയില്‍ ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയ കേസില്‍ മുഹമ്മദ് പോളക്കണ്ടിയെ ചോദ്യം ചെയ്യുമെന്ന് കണ്ണൂര്‍ ടൗണ്‍ പോലിസ് അറിയിച്ചു.