ഇന്ത്യയില്‍ ഹിന്ദുവായി ജീവിക്കുകയെന്നാല്‍ മുസ്ലീംങ്ങളെ വെറുക്കുക എന്നത് മാത്രമായി ചുരുങ്ങി; വിവാദ പ്രസ്താവനയുമായി മുന്‍ ഐഎഎസ് ഓഫീസര്‍ കണ്ണന്‍ ഗോപിനാഥന്‍

ഇന്ത്യയില്‍ ഹിന്ദുവായി ജീവിക്കുകയെന്നാല്‍ മുസ്ലീംങ്ങളെ വെറുക്കുക എന്നത് മാത്രമായി ചുരുങ്ങി; വിവാദ പ്രസ്താവനയുമായി മുന്‍ ഐഎഎസ് ഓഫീസര്‍ കണ്ണന്‍ ഗോപിനാഥന്‍

സ്വന്തം ലേഖകന്‍

തരുവനന്തപുരം: രാജ്യത്തെ വലിയൊരു വിഭാഗം ഹിന്ദുക്കളും അഭിമാനവും സന്തോഷവും കണ്ടെത്തുന്നത് തങ്ങളുടെ നല്ല ജീവിതത്തിലെ ക്ഷേമത്തില്‍ നിന്നല്ലെന്നും മറിച്ച് തങ്ങള്‍ക്കൊപ്പം ജീവിക്കുന്ന മുസ്‌ലിംകളെ ദ്രോഹിക്കാന്‍ കഴിയന്നതിന്റെ അളവിനനുസരിച്ചാണെന്നും ട്വീറ്റ് ചെയ്ത് മുന്‍. ഐ.എ.എസ് ഓഫീസര്‍ കണ്ണന്‍ ഗോപിനാഥന്‍.

രാജ്യദ്രോഹക്കുറ്റം ചുമത്തി വിദ്യാര്‍ത്ഥികളെയും സാമൂഹിക പ്രവര്‍ത്തകരെയും തടവിലാക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ കണ്ണന്‍ ഗോപിനാഥന്‍ രംഗത്തുവന്നിരുന്നു. കശ്മീരിന്റെ പ്രത്യേക പദവി റദ്ദ് ചെയ്ത കേന്ദ്ര സര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധിച്ചാണ് കണ്ണന്‍ ഗോപിനാഥന്‍ സിവില്‍ സര്‍വ്വീസില്‍ നിന്നും രാജി വെച്ചത്. എട്ട് മാസങ്ങള്‍ക്ക് മുന്‍പായിരുന്നു രാജി. പൗരത്വ ഭേദഗതി നിയമത്തിന് എതിരെ രാജ്യവ്യാപകമായി നടന്ന പ്രക്ഷോഭങ്ങളില്‍ കണ്ണന്‍ ഗോപിനാഥന്‍ സജീവ സാന്നിധ്യമായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group