പോപ്പുലര്‍ ഫ്രണ്ട്  നേതാവ് ഫേസ്‌ബുക്കിലിട്ട പോസ്റ്റ് ഷെയര്‍ ചെയ്ത സംഭവം; കാഞ്ഞിരപ്പള്ളി പൊലീസ് സ്റ്റേഷനിലെ വനിത എഎസ്ഐ റംലയെ സസ്പെൻഡ് ചെയ്തു; നടപടി ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോർട്ടിന്മേൽ; കരിങ്കുന്നത്തിനും മൂന്നാറിനും ശേഷം കാഞ്ഞിരപ്പള്ളിയിലും നടപടി

പോപ്പുലര്‍ ഫ്രണ്ട് നേതാവ് ഫേസ്‌ബുക്കിലിട്ട പോസ്റ്റ് ഷെയര്‍ ചെയ്ത സംഭവം; കാഞ്ഞിരപ്പള്ളി പൊലീസ് സ്റ്റേഷനിലെ വനിത എഎസ്ഐ റംലയെ സസ്പെൻഡ് ചെയ്തു; നടപടി ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോർട്ടിന്മേൽ; കരിങ്കുന്നത്തിനും മൂന്നാറിനും ശേഷം കാഞ്ഞിരപ്പള്ളിയിലും നടപടി

സ്വന്തം ലേഖകൻ

കാഞ്ഞിരപ്പള്ളി: പോപ്പുലര്‍ ഫ്രണ്ട് നേതാവ് ഫേസ്‌ബുക്കിലിട്ട പോസ്റ്റ് ഷെയര്‍ ചെയ്ത സംഭവത്തിൽ കാഞ്ഞിരപ്പള്ളി പൊലീസ് സ്റ്റേഷനിലെ വനിത എഎസ്ഐ റംലയെ സസ്പെൻഡ് ചെയ്തു.

സംഭവം വിവാദമായതിനേ തുടർന്ന് ജില്ലാ പൊലീസ് മേധാവി കാഞ്ഞിരപ്പള്ളി ഡിവെഎസ്പിയോട് റിപ്പോർട്ട് തേടിയിരുന്നു. തുടർന്ന് ജില്ലാ പൊലീസ് മേധാവി കെ കാർത്തിക് ഐപിഎസിൻ്റെ റിപ്പോർട്ട് പ്രകാരമാണ് മധ്യമേഖല ഡിഐജി റംലയെ സസ്പെൻഡ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൊലീസിനും കോടതിക്കുമെതിരായ പോപ്പുലര്‍ ഫ്രണ്ട് നേതാവിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് വനിതാ എഎസ്‌ഐ ഷെയര്‍ ചെയ്തത് വിവാദമായിരുന്നു.

കാഞ്ഞിരപ്പള്ളി പൊലീസ് സ്റ്റേഷനിലെ വനിത എ എസ് ഐ ആണ് പോപ്പുലര്‍ ഫ്രണ്ടിന് പിന്തുണ നല്‍കി കൊണ്ടുള്ള നിലപാട് വ്യക്തമാക്കിയത്. പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി സി എ റൗഫ് ഫേസ്‌ബുക്കില്‍ ഇട്ട പോസ്റ്റ് ആണ് കാഞ്ഞിരപ്പള്ളി പൊലീസ് സ്റ്റേഷനിലെ വനിത എ എസ് ഐ റംല ഇസ്മായില്‍ ഷെയര്‍ ചെയ്തത്.

ജൂലൈ അഞ്ചിന് ഫേസ്‌ബുക്ക് പോസ്റ്റ് ഷെയര്‍ ചെയ്തു എങ്കിലും റംലയ്‌ക്കെതിരെ നടപടി വൈകുന്നത് പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഇതിനിടെയാണ് സസ്പെൻഡ് ചെയ്തത്.

മുൻപ് കരിങ്കുന്നത്തും മൂന്നാറിലും തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയ പൊലീസുകാർക്കെതിരെ നടപടി സ്വീകരിച്ചിരുന്നു. കരിങ്കുന്നം സ്റ്റേഷനിലെ പൊലീസുകാരനായിരുന്ന അനസിനെ ജോലിയിൽ നിന്ന് പിരിച്ചു വിടുകയും ചെയ്തിരുന്നു.

ആലപ്പുഴയില്‍ നടന്ന പോപ്പുലര്‍ ഫ്രണ്ട് റാലിക്കിടെ പത്തുവയസുകാരൻ നടത്തിയ വിദ്വേഷ മുദ്രാവാക്യം ഏറെ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. കുട്ടിയെ എടുത്തിരുന്ന ഈരാറ്റുപേട്ട സ്വദേശിയെയടക്കം 21 പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.