കുന്നേൽ ആശുപത്രിപ്പടി -കാഞ്ഞിരപ്പള്ളി റോഡ് തകർന്നു ; ഗതാഗതം ബുദ്ധിമുട്ടിൽ ; അധികാരികൾ മൗനം പാലിക്കുന്നതായി ആരോപണം
സ്വന്തം ലേഖകൻ
കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തിലെ ഇരുപത്തിയെന്നാം വാർഡിലെ കുന്നേൽ ആശുപത്രിപ്പടി -കാഞ്ഞിരപ്പള്ളി റോഡ് തകർന്നു. റോഡ് കുളം പോലെയായിട്ടും വേണ്ടപ്പെട്ട ജനപ്രതിനിധികൾ ഉൾപ്പെടെ മൗനം പാലിക്കുന്നതായി ആരോപണം.
കാഞ്ഞിരപ്പള്ളി തമ്പലക്കാട് റോഡിൽ നിന്നും ,കുന്നേൽ ആശുപത്രിക്കു പോകുവാനും ,പൊൻകുന്നം പോകുന്നതിനും ചെറുവാഹനങ്ങളും ,വലിയ വാഹനങ്ങളും കടന്നു പോവുന്ന നിരവധി ആളുകൾ ദിവസേന ഉപയോഗിക്കുന്ന ലിങ്ക് റോഡായ ഇത് പലയിടത്തായി തകർന്ന് തരിപ്പണമായിട്ടും ,റോഡ് കുളം പോലെയായിട്ടും അധികാരികൾ ഇ റോഡിനെ അവഗണിക്കുന്നതായി നാട്ടുകാർ.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0