play-sharp-fill
കാഞ്ഞിരപ്പള്ളിയിൽ  നിര്‍മ്മാണത്തിലിരിക്കുന്ന വീട്ടില്‍ വന്‍ കവര്‍ച്ച; ഒരു ലക്ഷം രൂപയുടെ പ്ലംബിങ്, വയറിങ് സാധനങ്ങള്‍ മോഷണം പോയി

കാഞ്ഞിരപ്പള്ളിയിൽ നിര്‍മ്മാണത്തിലിരിക്കുന്ന വീട്ടില്‍ വന്‍ കവര്‍ച്ച; ഒരു ലക്ഷം രൂപയുടെ പ്ലംബിങ്, വയറിങ് സാധനങ്ങള്‍ മോഷണം പോയി

സ്വന്തം ലേഖകൻ

കോട്ടയം: നിര്‍മ്മാണത്തിലിരിക്കുന്ന വീട്ടില്‍ വന്‍ കവര്‍ച്ച.


കാഞ്ഞിരപ്പള്ളിയിലാണ് സംഭവം. പനന്താനത്തില്‍ ഹന്‍സല്‍ പി നാസറിന്‍റെ വീട്ടിലാണ് മോഷണം നടന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇവിടെ നിന്ന് ഒരു ലക്ഷത്തിലേറെ രൂപയുടെ വയറിംങ്, പ്ലംബിംങ്ങ് സാധനങ്ങള്‍ മോഷണം പോയി. തമ്പലക്കാട്- ആനക്കല്ല് റോഡിലുള്ള ഹന്‍സല്‍ പി നാസറിന്‍റെ നിര്‍മ്മാണം നടക്കുന്ന വീട്ടില്‍ നിന്നാണ് വയറിംങ്, പ്ലംമ്പിംങ്ങ് സാധനങ്ങള്‍ കവര്‍ന്നത്. ഇരുനില വീടിന്‍റെ നിര്‍മ്മാണത്തിനായി 1.15 ലക്ഷം രൂപയുടെ വയറിംങ്, പ്ലംബിംങ്ങ് സാധനങ്ങളാണ് വീട്ടുകാര്‍ വാങ്ങിയിരുന്നത്.

ഇവയെല്ലാം നിര്‍മ്മാണം നടക്കുന്ന വീട്ടിനുള്ളില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. ഇതില്‍ ഭൂരിഭാഗവും മോഷ്ടാക്കള്‍ കൊണ്ടുപോയി.

നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വീടിന്‍റെ വയറിംങ് ജോലികള്‍ പൂര്‍ത്തികരിച്ചിരുന്നു. വയറുകള്‍ സ്വിച്ച്‌ ബോര്‍ഡുകളില്‍ നിന്നടക്കം ഊരിയെടുത്ത് മോഷ്ടിക്കുകയായിരുന്നു. ചാക്കില്‍ കെട്ടി സൂക്ഷിച്ചിരുന്ന പ്ലംബിംങ് സാധനങ്ങളും ഇതുകൂടാതെ മോഷണം പോയിട്ടുണ്ട്.

വീടിനുള്ളില്‍ ഉണ്ടായിരുന്ന വയറുകള്‍ മുറിച്ച്‌ നശിപ്പിച്ച നിലയിലായിരുന്നു. കഴിഞ്ഞ ശനിയാഴ്ച വൈകിട്ട് വരെ വീട്ടില്‍ പണിക്കാരുണ്ടായിരുന്നു. ഇതിന് ശേഷമുള്ള ദിവസങ്ങളിലാണ് മോഷണം നടന്നതെന്നാണ് പ്രാഥമിക നിഗമനം.

സംഭവത്തില്‍ വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കി. കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ദ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. ശനിയാഴ്ച രാത്രിയില്‍ മേഖലയില്‍ മണിക്കൂറുകളോളം വൈദ്യുതി ബന്ധവും തടസപ്പെട്ടിരുന്നു.

ഈ സമയത്താണോ മോഷണം നടനന്നതെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. സമീപത്തെ വീടുകളിലെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പടെ പരിശോധിക്കുന്നുണ്ട്.